CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 5 Seconds Ago
Breaking Now

ഇറാന്‍ ആണവായുധം നിര്‍മിക്കില്ലെന്ന് സമ്മതിച്ചു; 300 മില്യണ്‍ ഡോളര്‍ സഹായമെന്ന വാര്‍ത്ത വ്യാജമെന്ന് ട്രംപ്

'' 'ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് സമ്മതിച്ചു. ''

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധവിരാമ-സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു.ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് സമ്മതിച്ചു. കൂടാതെ അമേരിക്ക ഇറാനിന് 300 മില്യണ്‍ ഡോളര്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണ്,' എന്നാണ് ട്രംപ് കുറിച്ചത്.

100 ദിവസത്തിലേറെ നീണ്ട സംഘര്‍ഷത്തിന് വിരാമമിടാനും സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനുമായി അമേരിക്കയും ഇറാനും പ്രാഥമിക ധാരണയിലെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ കരാറിന്റെ പൂര്‍ണ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്ഥിരമായ യുദ്ധവിരാമത്തിനും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ ധാരണയ്ക്കുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

ഇറാന്റെ ആണവ പദ്ധതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതിനുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ, അമേരിക്ക ഇറാനിന് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.