CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 22 Seconds Ago
Breaking Now

രാജ്യദ്രോഹം പൊറുക്കില്ല ; പ്രതിഷേധക്കാര്‍ക്കെതിരെ ഖുറാന്‍ വചനങ്ങള്‍ ഉദ്ധരിച്ച് പാക് പ്രതിരോധ മന്ത്രി

ഭരണഘടനാപരമായ വാദങ്ങള്‍ക്ക് പുറമേ മതപരമായ കാര്യങ്ങളും ആസിഫ് തന്റെ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാക് അധീന കശ്മീരില്‍ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രതിഷേധക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. നിലവിലെ പ്രക്ഷോഭങ്ങളെ രാജ്യദ്രോഹത്തിന്റെ തുടക്കം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഭരണഘടനയുടെ അഞ്ചാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രത്തോടുള്ള വിശ്വസ്തത അനിവാര്യമാണെന്നും അതു ലംഘിക്കുന്നത് തെറ്റാണെന്നും ഖ്വാജ ആസിഫ് എക്‌സില്‍ കുറിച്ചു.

ഭരണഘടനാപരമായ വാദങ്ങള്‍ക്ക് പുറമേ മതപരമായ കാര്യങ്ങളും ആസിഫ് തന്റെ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമിയില്‍ അഴിമതിയും കുഴപ്പവുമുണ്ടാക്കുന്നവര്‍ക്കും അല്ലാഹുവിനോടും പ്രവാചകനോടും യുദ്ധം പ്രഖ്യാപിക്കുന്നവര്‍ക്കുമുള്ള ശിക്ഷയെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുറാന്‍ വചനങ്ങളും ഖ്വാജ ആസിഫ് പങ്കുവയ്ക്കുന്നു.

ഇതിന്റെ ജോയിന്റ് ആവാമി ആക്ഷന്‍ കമ്മിറ്റി നേതാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പാകിസ്താന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. നാലു പ്രതിഷേധക്കാര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും രണ്ടു നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.