CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 46 Seconds Ago
Breaking Now

ഭാര്യയെ നിര്‍ബന്ധിച്ച് സെക്‌സ് ചെയ്യിപ്പിച്ചത് 120 പേരുമായി ; 61 കാരന്‍ അറസ്റ്റില്‍

കിഴക്കന്‍ സ്വീഡനിലായിരുന്നു കേസിനാസ്പദമായ സംഭവം.

സ്വീഡനില്‍ നിന്നുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 61 കാരനായ ഒരാള്‍ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും 120 ലേറെ പുരുഷന്മാരുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി.

കിഴക്കന്‍ സ്വീഡനിലായിരുന്നു കേസിനാസ്പദമായ സംഭവം. റിപ്പോര്‍ട്ട് പ്രകാരം കിഴക്കന്‍ സ്വീഡനിലെ ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു 61 കാരന്റെയും ഭാര്യയുടേയും വീട്. വീടു മുഴുവനും സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അവ ഓണ്‍ലൈനില്‍ ഇട്ട് പുരുഷന്മാരെ ആകര്‍ഷിക്കലായിരുന്നു ഇയാളുടെ രീതി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മറ്റ് പുരുഷന്മാര്‍ക്ക് കാഴ്ചവയ്ക്കാനും പ്രതിഫലമായി പണം വാങ്ങാനും തുടങ്ങി.

പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലുമെന്നും വിരല്‍ മുറിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ ഭാര്യയെ ഇരയാക്കിയത്. ലഹരിമരുന്നുകള്‍ നല്‍കി സ്വയംഭോഗം ചെയ്യാന്‍ പ്രേരിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അയല്‍ക്കാരടക്കം 120 ന് മുകളില്‍ പുരുഷന്മാരാണ് യുവതിയെ ലൈംഗീകമായി ദുരുപയോഗം ചെയ്തത്. ഇതു കൂടാതെ വീടിനുള്ളിലെ ക്യാമറകള്‍ വഴി മറ്റ് പുരുഷന്മാരുമായി ഭാര്യ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകള്‍ വിറ്റും ഇയാള്‍ വരുമാനമുണ്ടാക്കിയിരുന്നു.

വീട്ടിലെ ക്യാമറകളുടെ ബ്ലൈന്‍ഡ് സ്‌പോട്ടുകളായിരുന്നു യുവതിയുടെ ഏക ആശ്വാസം. നിരവധി പുരുഷന്മാര്‍ ഇവരെ ഭീകരമായ രീതിയില്‍ പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു.

2022 ല്‍ തുടങ്ങിയ സംഭവം 2025 ഒക്ടോബറില്‍ ആണ് പുറംലോകമറിയുന്നത്. യുവതി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്. 120ന് മുകളില്‍ പുരുഷന്മാര്‍ തന്നെ ലൈംഗീകമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് യുവതി പറഞ്ഞു. ഇതില്‍ ദൃശ്യങ്ങളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ 28 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.