CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 22 Seconds Ago
Breaking Now

ബാങ്കില്‍ നിന്ന് കാണാതായ നൂറു പവന്‍ മാലിന്യ കൂമ്പാരത്തില്‍ ; പോലീസിനോട് പറയുന്നത് വിചിത്രമായ ന്യായീകരണങ്ങള്‍

പോലീസിന് കേസ് നല്‍കിയാല്‍ സ്വര്‍ണം മടക്കി കിട്ടാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ സൈനബ പരാതി പിന്‍വലിച്ചു.

കാസര്‍കോട് നഗരത്തിലെ പൊതുമേഖല ബാങ്കിന്റെ ലോക്കറില്‍ നിന്ന് കാണാതായ സ്വര്‍ണം കണ്ടെത്തി. ബാങ്കിലെ ഇലക്ട്രോണിക് മാലിന്യകൂമ്പാരത്തില്‍ നിന്നാണ് സ്വര്‍ണം അടങ്ങിയ പെട്ടി ലഭിച്ചത്. സ്വര്‍ണം എങ്ങനെ ഇവിടെയെത്തിയെന്ന് വ്യക്തതയില്ല.

ലോക്കറില്‍ സൂക്ഷിച്ച നൂറു പവന്‍ സ്വര്‍ണ്ണം കാണാനില്ലെന്ന് കാട്ടി ആലംപാടി ബാഫഖി നഗറിലെ സൈനബയാണ് പോലീസില്‍ പരാതി നല്‍കിയത്. നൂറുപവന്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്നുവെന്ന ഇടപാടുകാരിയുടെ മൊഴിയല്ലാതെ സ്വര്‍ണം ബാങ്കിലുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് മറ്റുവഴിയില്ലായിരുന്നു. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ബാങ്കിന്റെ ഇ വേയ്‌സ്റ്റ് കൂമ്പാരത്തില്‍ സ്വര്‍ണം അടങ്ങിയ പെട്ടി കണ്ടെത്തിയത്. ലോക്കര്‍ കാബിന് സമീപത്തെ സിസിടിവി ക്യാമറ തകരാറും സ്വര്‍ണം കണ്ടെത്തിയ സാഹചര്യവും പരിഗണിച്ചാല്‍ ബാങ്കിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

പോലീസിന് കേസ് നല്‍കിയാല്‍ സ്വര്‍ണം മടക്കി കിട്ടാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ സൈനബ പരാതി പിന്‍വലിച്ചു. 140 പവന്‍ രണ്ടു പെട്ടികളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇടപാടുകാരി ലോക്കര്‍ തുറന്ന് സ്വര്‍ണം എടുത്ത ശേഷം മടക്കി വയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി വയ്ക്കാന്‍ മറന്നതാകാമെന്നാണ് അധികൃതര്‍ പോലീസിനോട് പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.