CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 2 Minutes 39 Seconds Ago
Breaking Now

എന്റെ ജീവിതം തകര്‍ത്തത് ലഹരി, ആര്‍ക്കും പങ്കില്ല ; എംഎല്‍എ പ്രതിഭയുടെ മുൻ ഭര്‍ത്താവ് ഹരിയുടെ ആത്മഹത്യാ കുറിപ്പിങ്ങനെ

വൈദ്യുത ബോര്‍ഡ് ജീവനക്കാരനായ ഹരിയെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് കെ ആര്‍ ഹരിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്. വൈദ്യുത ബോര്‍ഡ് ജീവനക്കാരനായ ഹരിയെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. വിവരം കെഎസ്ഇബി ഓഫീസിലും അറിയിച്ചു. തുടര്‍ന്ന് വീടിനകത്ത് നടത്തിയ പരിശോധനയിലാണ് ഹരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.

തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ലഹരിയാണ് തന്റെ ജീവിതം തകര്‍ത്തതെന്നും കുറിപ്പില്‍ പറയുന്നു. പരാജയകുറിപ്പ് എന്ന തലക്കെട്ടില്‍ മൂന്നു പേജുള്ള കുറിപ്പാണ് കണ്ടെടുത്തത്. സാമ്പത്തിക ഇടപാടുകളെ കുറിച്ചും പരാമര്‍ശങ്ങളുണ്ട്. 2017ലാണ് ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയറായി ഹരി ചുമതലയേറ്റത്. ആലപ്പുഴ തകഴി സ്വദേശിയാണ്.




കൂടുതല്‍വാര്‍ത്തകള്‍.