CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 9 Minutes 36 Seconds Ago
Breaking Now

സൗദി സ്ത്രീകള്‍ക്ക് രാജ്യത്തിന് പുറത്തുപോകാന്‍ ഇനി ആണുങ്ങളുടെ അനുമതി വേണ്ട; രക്ഷാകര്‍തൃ നിയമങ്ങളില്‍ മാറ്റങ്ങളുമായി വഴിമാറി നടന്ന് സൗദി അറേബ്യ

രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറുന്നതിന്റെ ഭാഗമായാണ് ഈ പുതിയനീക്കം.

പുരുഷന്റെ അനുമതി ഇല്ലാതെ യാത്ര ചെയ്യാന്‍ സൗദി സ്ത്രീകള്‍ക്കും ഇനി അവകാശം ലഭിക്കും. വര്‍ഷാവസാനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികളിലാണ് ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സൗദി അറേബ്യയിലെ രക്ഷാകര്‍തൃ നിയമങ്ങള്‍ പ്രകാരം ഏത് പ്രായത്തില്‍ പെട്ട സ്ത്രീക്കും ഒരു പുരുഷ ബന്ധുവിന്റെ അനുമതി ആവശ്യമാണ്. പാസ്‌പോര്‍ട്ട് ലഭിക്കാനും പുരുഷന്റെ അനുമതി വേണം. 

രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറുന്നതിന്റെ ഭാഗമായാണ് ഈ പുതിയനീക്കം. ഡ്രൈവ് ചെയ്യാനുള്ള അനുമതി സ്ത്രീകള്‍ക്ക് അടുത്തിടെ നല്‍കിയിരുന്നു. ഈ പരിഷ്‌കരണങ്ങളാണ് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്ന കാര്യത്തിലും ദീര്‍ഘിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മാറ്റം നടപ്പാക്കുമെന്നാണ് സൗദി അധികൃതരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാജ്യത്തെ നേതൃത്വവും, സര്‍ക്കാരും, ജനങ്ങളും ഈ മാറ്റങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് സൗദി രാജകുടുംബത്തിലെ ഒരു അംഗം ഈ പത്രത്തോട് പ്രതികരിച്ചു. കൂടുതല്‍ വിവാദങ്ങള്‍ ഇല്ലാതെ ഈ മാറ്റം എങ്ങിനെ നടപ്പാക്കാമെന്നാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. നേരത്തെ സൗദി ആഭ്യന്തര മന്ത്രാലയം നല്‍കുന്ന യാത്രാ രേഖയില്‍ സ്ത്രീകള്‍ പുരുഷനായ ബന്ധുവിന്റെ ഒപ്പ് വാങ്ങേണ്ടിയിരുന്നു. 

അനുവാദം നല്‍കാനും, നിഷേധിക്കാനും പുരുഷന്‍മാര്‍ക്ക് സൗദി ഗവണ്‍മെന്റ് ഒരു ആപ്പും ലഭ്യമാക്കിയിരുന്നു. അടുത്തിടെ ഏതാനും സൗദി യുവതികള്‍ പിതാക്കന്‍മാരുടെ ഫോണ്‍ ഉപയോഗിച്ച് അനുമതി നല്‍കി രാജ്യത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.