CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 33 Seconds Ago
Breaking Now

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 95 ആയി ; പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും

രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്.

പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്ന് തുടങ്ങിയേക്കും. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും. കൂടാതെ സ്വകാര്യ ഡോഗ് ഏജന്‍സിയെ ദുരന്തഭൂമിയില്‍ എത്തിച്ചും തെരച്ചിലിന് ശ്രമിക്കും. പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. കവളപ്പാറയില്‍ ഇതുവരെ 23 മൃതദേഹം കണ്ടെത്തി. 36പേര്‍ക്കായാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 95 ആയി. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ ഇന്നലെ കണ്ടെത്തിയത് നാല് മൃതദേഹങ്ങളാണ്. ഇതോടെ കവളപ്പാറയില്‍ 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 36 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. ദുരിതബാധിതര്‍ക്കുളള ധനസഹായം ഇന്ന് മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും.

വയനാട് പുത്തുമലയിലും തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തിയത്. പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.

രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.