CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 50 Seconds Ago
Breaking Now

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇന്ത്യയും, ആര്‍എസ്എസും മാത്രം വിഷയമാക്കി ഇമ്രാന്‍ ഖാന്‍; പാകിസ്ഥാനെക്കുറിച്ച് ഒരക്ഷരം പറയാതെ നാടിന്റെ കാര്യങ്ങള്‍ പറഞ്ഞ് പ്രധാനമന്ത്രി മോദി

92 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഒരുവട്ടം പോലും പാകിസ്ഥാനെക്കുറിച്ചോ, ഇമ്രാന്‍ ഖാനെക്കുറിച്ചോ പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചതുമില്ല

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത് 1947 ആഗസ്റ്റ് 15-നാണ്. സ്വാതന്ത്ര്യത്തിന്റെ 73-ാം പിറന്നാള്‍ ആഘോഷിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ആഗസ്റ്റ് 15-ന് ഒരു ദിവസം മുന്‍പ് അയല്‍ക്കാരായ പാകിസ്ഥാന്‍ അവരുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട് പോയ പാകിസ്ഥാന്‍ എന്തിന്റെ പേരിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് വ്യക്തമാക്കുന്നതായി അവരുടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം. 

പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ നിന്നാണ് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ നിന്നും നേര്‍വിപരീതമായി ഇന്ത്യയെ ലക്ഷ്യംവെച്ചായിരുന്നു ഖാന്റെ പ്രസംഗം. തന്റെ 92 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഒരുവട്ടം പോലും പാകിസ്ഥാനെക്കുറിച്ചോ, ഇമ്രാന്‍ ഖാനെക്കുറിച്ചോ പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചതുമില്ല. കൂടാതെ ആഗസ്റ്റ് 19-ന് നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന് അദ്ദേഹം ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. 

ഭരിക്കുന്ന പാകിസ്ഥാനെക്കുറിച്ച് പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ കശ്മീരിനെക്കുറിച്ചും, കശ്മീരിനെ അഭിസംബോധന ചെയ്തുമാണ് ഇമ്രാന്‍ സംസാരിച്ചത്. പ്രധാനമന്ത്രി മോദിയെ ലക്ഷ്യംവെച്ച് സംസാരിച്ച ഖാന്‍ ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിനെക്കുറിച്ചും പരാമര്‍ശിച്ചു. ഹിറ്റ്‌ലറുടെ നാസി ഭരണകൂടത്തിന്റെ രീതികളാണ് ഇവരുടേതെന്നാണ് പാക് പ്രധാനമന്ത്രി രോഷം കൊണ്ടത്. 

എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ പാകിസ്ഥാന്‍ ഇടംപിടിച്ചതേയില്ല. സ്വന്തം പൗരന്‍മാര്‍ എന്ന വാക്കിന് ഊന്നല്‍ കൊടുത്താണ് അദ്ദേഹം സംസാരിച്ചത്. സ്വാതന്ത്ര്യം, വെള്ളം, പാവപ്പെട്ടവര്‍, കര്‍ഷകര്‍, തീവ്രവാദം, ആര്‍ട്ടിക്കിള്‍ 370, ടൂറിസം, സൈന്യം എന്നിവയാണ് മോദി പ്രംസഗത്തില്‍ എടുത്ത് കാണിച്ചത്. c. ഇന്ത്യക്കെതിരെ രോഷം പ്രകടിപ്പിക്കാനുള്ള ശ്രമത്തില്‍ ഇമ്രാന്‍ ഖാന്‍ സ്വന്തം ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മറന്നുവെന്ന് മാത്രം!




കൂടുതല്‍വാര്‍ത്തകള്‍.