CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 52 Seconds Ago
Breaking Now

12 കാരി ഓടിച്ച വാഹനം ഇടിച്ച് ഒരാള്‍ മരിച്ചു ; പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

വാഹനം അപകടത്തില്‍പ്പെട്ട ഉടനെ പിതാവ് തോമസ് താനാണ് വാഹനം ഓടിച്ചിരുന്നതെന്ന് പറഞ്ഞുവെങ്കിലും ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വാഹനം ഓടിച്ചത് മകളാണെന്ന് കണ്ടെത്തി.

12 കാരി ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് മധ്യവയസ്‌കനും അയാളുടെ നായയും കൊല്ലപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആഗസ്ത് 15നായിരുന്നു സംഭവം. വാഹനത്തിന്റെ പുറകില്‍ ഇവരുടെ തന്നെ രണ്ടുവയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു.

ബിവര്‍ലി സ്വീറ്റ് ഫൗണ്ടന്‍ വിം കൗണ്ടിലായിരുന്നു സംഭവം. 47 കാരനായ വാസ്‌ക്വാസ് നായയുമായി നടക്കാനിറങ്ങിയതായിരുന്നു. 12 വയസ്സുകാരി ഓടിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

വാഹനം അപകടത്തില്‍പ്പെട്ട ഉടനെ പിതാവ് തോമസ് താനാണ് വാഹനം ഓടിച്ചിരുന്നതെന്ന് പറഞ്ഞുവെങ്കിലും ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വാഹനം ഓടിച്ചത് മകളാണെന്ന് കണ്ടെത്തി.

12 കാരിയെ വാഹനം ഓടിക്കാന്‍ അനുവദിച്ചതും രണ്ടുവയസ്സുകാരനെ പിറകില്‍ ഇരുത്തിയതും ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.