CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 19 Minutes 59 Seconds Ago
Breaking Now

കാമുകി ഗര്‍ഭിണിയായി, വീട്ടില്‍ സ്ഥലപരിമിതി; പ്രശ്‌നം പരിഹരിക്കാന്‍ 3 വയസ്സുള്ള അനന്തിരവനെ കാമുകന്‍ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നു!

കൊലപാതകം നടത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത കാമുകിക്ക് 20 വര്‍ഷം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.

വീട്ടില്‍ എന്തൊക്കെ സ്ഥലപരിമിതി ഉണ്ടെങ്കിലും അംഗങ്ങള്‍ ഒരു മനസ്സോടെ ജീവിക്കാന്‍ തയ്യാറായാല്‍ ആ സ്ഥലമൊക്കെ ധാരാളം! എന്നാല്‍ ബോബി വുഡ്‌സ് ഇതിന് വിരുദ്ധമായ മനസ്ഥിതിയാണ് പുലര്‍ത്തിയത്. തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് കൂടി വീട്ടില്‍ സ്ഥലം തികയില്ലെന്ന് ഭയന്നാണ് ഈ 21കാരന്‍ ഒരു കടുംകൈ ചെയ്തത്. പങ്കാളിയുടെ മൂന്ന് വയസ്സുള്ള അനന്തിരവനെ കൊലപ്പെടുത്തിയാണ് ഇയാള്‍ വീട്ടിലെ സ്ഥലപരിമിതി ശരിപ്പെടുത്താന്‍ ശ്രമിച്ചത്!

കുഞ്ഞ് മാസണ്‍ കട്‌ലറെ ടെക്‌സാസിലെ നദിയിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു വുഡ്‌സ്. ഇതൊരു അപകടം മാത്രമാണെന്ന് നടിക്കുകയും ചെയ്തു. കുഞ്ഞിനെ കാണാതായെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടുത്ത ദിവസം ചലനമറ്റ മൃതശരീരമാണ് കണ്ടെത്തിയത്. 

കേസില്‍ പരോള്‍ പോലും കൊടുക്കാതെ ആജീവനാന്തം അകത്ത് കിടക്കാനാണ് കോടതി വുഡ്‌സിന് സമ്മാനിച്ച വിധി. വുഡ്‌സും, ഗര്‍ഭിണിയായ കാമുകി ബില്ലി ജീനും താമസിച്ചിരുന്ന വീട്ടില്‍ മറ്റ് പല കുടുംബങ്ങളും താമസിച്ചിരുന്നു. അപകടമെന്ന് കരുതിയ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് വുഡ്‌സ് സമ്മതിച്ചതോടെ കേസില്‍ വഴിത്തിരിവായി. 

കൊലപാതകം നടത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത കാമുകിക്ക് 20 വര്‍ഷം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.