ചെക്കുകേസില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിന് തിരിച്ചടി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അജ്മാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. യുഎഇ പൗരന്റെ ആള്‍ജാമ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കമാണ് തടഞ്ഞത്.
യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് ആള്‍ജാമ്യമായി കോടതിയില്‍ നല്‍കി പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങി നാട്ടിലേക്കെത്താനായിരുന്നു തുഷാറിന്റെ നീക്കം. എന്നാല്‍ ഹര്‍ജി അജ്മാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തള്ളി. ഇനി കേസില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നത് വരേയോ വിചാരണ പൂര്‍ത്തിയാകുന്നത് വരേയോ തുഷാറിന് യുഎഇ വിടാനാകില്ല. കേസിലെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാനാകുമോ എന്ന ആശങ്കയുള്ളതിനാലാണ് അപേക്ഷ തള്ളിയത്.
പാസ്‌പോര്‍ട്ട് ഉടന്‍ തിരികെ ലഭിക്കില്ലെന്ന് ഉറപ്പായതോടെ എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പ് നടത്തി കേസ് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനാകും തുഷാറിന്റെ നീക്കം. നാസില്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ തുഷാര്‍ തയ്യാറാകാത്തതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്.