CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 16 Seconds Ago
Breaking Now

മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമായിരുന്നു അത് .. പക്ഷെ ; പ്രിയങ്ക വെളിപ്പെടുത്തുന്നു

ഒരു മികച്ച അഭിനേത്രിയെന്ന് സംശയം കൂടാതെ പറയാവുന്ന താരമാണ് പ്രിയങ്ക. എന്നാല്‍ വേണ്ടത്ര നല്ല വേഷങ്ങള്‍ നിലവില്‍ താരത്തിന് ലഭിക്കുന്നുണ്ടോയെന്ന് സംശയമാണ്. പ്രിയങ്കയ്ക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ ഒരിക്കല്‍ അവസരം വന്നിരുന്നു. അടുത്തിടെയായിരുന്നു സംഭവം. മമ്മൂട്ടിയുമൊന്നിച്ച് അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

'മമ്മൂക്കയുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടില്ല. ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് പല അവസരങ്ങളും നഷ്ടപ്പെടുകയായിരുന്നു. ചില അവസരങ്ങളില്‍ ആ കഥാപാത്രത്തിന് ഞാന്‍ ആപ്റ്റല്ലാതെ പോയിട്ടുണ്ട്. ഉണ്ട എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി വിളിച്ചിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്റെ മെച്യൂരിറ്റി എന്റെ ഇപ്പോഴത്തെ ഫോട്ടോയുമായി യോജിക്കുന്നില്ല. കുറച്ച് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മമ്മൂക്കയുടെ ഭാര്യയായിട്ടുള്ള കഥാപാത്രമാണ്. പക്ഷേ അതും നഷ്ടമായി.'  പ്രിയങ്ക പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.