CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes Ago
Breaking Now

യാത്രക്കാര്‍ക്ക് ദുരിതമായി വീണ്ടും പൈലറ്റ് സമരം; ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വേസ്; തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ സമരങ്ങള്‍ നിലത്തിറക്കിയത് 195,000 യാത്രക്കാരെ; വരുന്ന 24 മണിക്കൂര്‍ പണിമുടക്ക്

ഇരുവിഭാഗങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കുരുക്കഴിയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല

പൈലറ്റുമാര്‍ അടുത്ത സമരതീയതി പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കാന്‍ ബ്രിട്ടീഷ് എയര്‍വേസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ പണിമുടക്ക് മൂലം 195,000 യാത്രക്കാരുടെ യാത്രാപദ്ധതികള്‍ തകിടംമറിഞ്ഞിരുന്നു. സെപ്റ്റംബര്‍ 27-നാണ് അടുത്ത സമരം. ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിടാന്‍ ഈ പൈലറ്റ് സമരം ഇടയാക്കുമെന്നാണ് ആശങ്ക. 

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് ദിവസത്തെ സമരം മൂലം 1700 വിമാനങ്ങളാണ് റദ്ദായത്. ഇതിന് പിന്നാലെയാണ് 24 മണിക്കൂര്‍ സമരം വരുന്നത്. ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ശമ്പളത്തിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവിലാണ് സമരത്തിന് തയ്യാറെടുക്കുന്നത്. 

മൂന്ന് വര്‍ഷം കൊണ്ട് 11.5% വര്‍ദ്ധനവ് ബ്രിട്ടീഷ് എയര്‍വേസ് മുന്നോട്ട് വെച്ചിരുന്നു. ഇതുവഴി ചില ക്യാപ്റ്റന്‍മാരുടെ ശമ്പളം 200,000 പൗണ്ട് വരെ എത്തുകയും ചെയ്യുമായിരുന്നു. എന്നാല്‍ കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്നും കൂടുതല്‍ പങ്ക് തങ്ങള്‍ക്ക് വേണമെന്നാണ് ബാല്‍പ ആവശ്യപ്പെടുന്നത്. 

ഇരുവിഭാഗങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കുരുക്കഴിയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. വ്യാഴാഴ്ച ഉച്ചമുതല്‍ ടിക്കറ്റെടുത്ത യാത്രക്കാരെ ബിഎ വിവരം അറിയിച്ച് തുടങ്ങി. സമരത്തിന് 15 ദിവസം മുന്‍പാണ് പ്രശ്‌നം അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങളില്‍ ബുദ്ധിമുട്ട് നേരിട്ടതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. 

റദ്ദ് ചെയ്യാത്ത വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അറിയിച്ച് ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ച കസ്റ്റമേഴ്‌സ് നഷ്ടപരിഹാരം തേടിയത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയിരുന്നു. എന്നാല്‍ ഇക്കുറി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായാണ് ബിഎ വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.