CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 53 Minutes 40 Seconds Ago
Breaking Now

വിദേശ ബാങ്കിലെ നിക്ഷേപം ; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

2015 ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വിദേശ ബാങ്കിലെ നിക്ഷേപത്തോടനുബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി റിപ്പോര്‍ട്ട്.വിദേശ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച വിവരം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.2015 ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും അവരുടെ മക്കള്‍ക്കുമാണ് നോട്ടീസ് അയച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മാര്‍ച്ച് 28നാണ് ആദായനികുതി വകുപ്പ് അംബാനി കുടുംബത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് വിശദീകരണം ചോദിച്ചാണ് നോട്ടീസ്. അതേസമയം, നോട്ടീസ് ലഭിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിലയന്‍സ് രംഗത്തെത്തി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.