CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 32 Seconds Ago
Breaking Now

നിഷയെ സ്ഥാനാര്‍ത്ഥിയാക്കാത്തത് ഇടതുമുന്നണിയ്ക്ക് ഗുണം ചെയ്യുമെന്ന് എംഎം മണി

പാലായില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു നിഷ ജോസ് കെ.മാണിയെ പുകഴ്ത്തി മന്ത്രി മണിയുടെ പ്രസംഗം.

പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണിയെ യുഡിഎഫ്. സ്ഥാനാര്‍ഥിയാക്കാത്തത് ഇടതുമുന്നണിക്ക് ഗുണംചെയ്യുമെന്ന് മന്ത്രി എം.എം.മണി. പാലായില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു നിഷ ജോസ് കെ.മാണിയെ പുകഴ്ത്തി മന്ത്രി മണിയുടെ പ്രസംഗം.

രാഷ്ട്രീയത്തില്‍ പ്രവത്തന പരിചയമൂുള്ള വനിതയാണ് നിഷയെന്നും നിഷയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്നും എം.എം. മണി ആരോപിച്ചു. പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്ബി.ജെ.പി വോട്ടുകച്ചവടം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.