CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 56 Minutes 48 Seconds Ago
Breaking Now

മുട്ടയും പാലും ഒരു കടയില്‍ വില്‍ക്കരുത് ; മതവികാരം വ്രണപ്പെടുമെന്ന് ബിജെപി എംഎല്‍എ

മതപരമായ ചടങ്ങുകള്‍ക്ക് പശുവിന്‍ പാല്‍ ഉപയോഗിക്കുന്നതിനാല്‍ ഒപ്പം മുട്ട വയ്ക്കുന്നത് ശരിയല്ല.

മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ രംഗത്ത്. മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്നത് മത വികാരം പ്രണപ്പെടുത്തുമെന്നാണ് ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ്മ പറയുന്നത്. പാല്‍ വില്‍ക്കുന്ന കടകളും മുട്ടയും കോഴിയും വില്‍ക്കുന്ന കടകളും തമ്മില്‍ അകലം വേണം. 

മതപരമായ ചടങ്ങുകള്‍ക്ക് പശുവിന്‍ പാല്‍ ഉപയോഗിക്കുന്നതിനാല്‍ ഒപ്പം മുട്ട വയ്ക്കുന്നത് ശരിയല്ല. വ്രത നിഷ്ഠയുള്ളവരും പശുവിന്‍ പാല്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇങ്ങനെയുള്ളവരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും ഇതു മാറ്റണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു.

മധ്യപ്രദേശില്‍ അടുത്തിടെയാണ് സര്‍ക്കാന്‍ മുന്‍കൈ എടുത്ത് മുട്ടയും പാലും വില്‍ക്കുന്ന കടകള്‍ തുറന്നത്. ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിന് പിന്നില്‍.

 




കൂടുതല്‍വാര്‍ത്തകള്‍.