CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 17 Seconds Ago
Breaking Now

എം ജെ രാധാകൃഷ്ണന് പകരമാര് ; ഡോ ബിജു പറയുന്നു

മലയാള സിനിമ കണ്ട മികച്ച ഛായാഗ്രാഹകരില്‍ ഒരാള്‍ ആയിരുന്നു അടുത്തിടെ അന്തരിച്ച എം.ജെ രാധാകൃഷ്ണന്‍. ഏറ്റവും കൂടുതല്‍ തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതിന്റെ റെക്കോഡ് എം.ജെ രാധാകൃഷ്ണന്റെ പേരിലാണ്, ഏഴ് തവണ. ഇത്തവണ ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എം.ജെ രാധാകൃഷ്ണന്റെ വേര്‍പാടില്‍ ഏറെ വേദനിക്കുന്ന സുഹൃത്തും സംവിധായകനുമാണ് ഡോ.ബിജു

ഡോ. ബിജുവിന്റെ കുറിപ്പ്

'കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ചെയ്തത് 10 സിനിമകള്‍ ആണ്. അതില്‍ 9 സിനിമകളുടെയും ഛായാഗ്രാഹകന്‍ പ്രിയപ്പെട്ട എം.ജെ.രാധാകൃഷ്ണന്‍ ചേട്ടന്‍ ആയിരുന്നു. ഇനിയും ചെയ്യാനുള്ള 4 സിനിമകള്‍ പൂര്‍ണ്ണമായ കഥ ഉള്‍പ്പെടെ എം.ജെ.ചേട്ടന് അറിയാമായിരുന്നു. ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്ന നിലയ്ക്കും അപ്പുറം അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന എം.ജെ.ചേട്ടന്റെ മരണം തീര്‍ത്തും ആകസ്മികം ആയിരുന്നു. എം.ജെ.ചേട്ടന്‍ അല്ലാതെ മറ്റൊരാള്‍ എന്റെ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്യുന്ന ഒരു സാഹചര്യം ഇതേവരെ ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. സംവിധായകന്‍ ഛായാഗ്രഹകന്‍ എന്ന നിലയില്‍ ഞങ്ങളുടെ കൂട്ടുകെട്ട് അറിയാവുന്ന എല്ലാവരും കഴിഞ്ഞ രണ്ടു മാസമായി ചോദിക്കുന്ന ചോദ്യം അടുത്ത ചിത്രങ്ങളില്‍ ഇനി ആരാണ് ക്യാമറാമാന്‍ എന്നതായിരുന്നു.'

'അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. എം.ജെ.ചേട്ടന്റെ മകന്‍ യദു രാധാകൃഷ്ണന്‍ ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകന്‍ ആകും. കണ്ണന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന യദു എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വര്‍ക്ക് ചെയ്ത സിനിമ ഞാന്‍ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് ആയിരുന്നു. അതിനു ശേഷം പെയിന്റ്‌റിങ് ലൈഫും വെയില്‍മരങ്ങളും ഉള്‍പ്പെടെ 17 ചിത്രങ്ങളില്‍ എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി. ലൈറ്റിങ്ങിലും ഫ്രെയിം സെന്‍സിലും എം.ജെ.ചേട്ടനുള്ള പ്രേത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണന്‍ ആദ്യമായി സ്വതന്ത്യ ഛായാഗ്രാഹകന്‍ ആകുന്നത് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം.ജെ.ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പുണ്ട്..സിനിമയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ ഉടന്‍…' ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.