CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 4 Seconds Ago
Breaking Now

കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും പാകിസ്ഥാനില്‍; രാഷ്ട്രീയ സമ്മര്‍ദങ്ങളും, സുരക്ഷാ പ്രശ്‌നങ്ങളും ഭയന്ന് 1000 പോലീസുകാരുടെ പട കാവലിന്; കശ്മീരില്‍ അശാന്തി പടര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ട് നില്‍ക്കവെ ഇമ്രാന്‍ ഖാന്റെ മുഖം നന്നാക്കാന്‍ ബ്രിട്ടീഷ് രാജകുടുംബം

പാകിസ്ഥാന്റെ വളര്‍ച്ചയില്‍ തുടര്‍ന്നും പിന്തുണ നല്‍കുമെന്നാണ് വില്ല്യം രാജകുമാരന്റെ പ്രഖ്യാപനം

ആഗോളതലത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ സമാധാനം കെടുത്താന്‍ വര്‍ഷങ്ങളായി തീവ്രവാദം അഴിച്ചുവിട്ട് പ്രോത്സാഹിപ്പിച്ച ആ രാജ്യത്തെ പലപ്പോഴും സര്‍ക്കാരിനെക്കാള്‍ ശക്തമായ സൈന്യവും, അതിന് ഒത്താശ പാടുന്ന ഭീകരസംഘങ്ങളുമാണ് നേതൃത്വം വഹിച്ചുപോന്നത്. കശ്മീരിനെ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ത്ത് കൊണ്ട് ഇന്ത്യയുടെ ഭരണഘടനയില്‍ നിന്നും 370-ാം വകുപ്പ് പിന്‍വലിച്ചതിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ അനുകൂല നിലപാട് സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ പരിശ്രമിച്ച് പോരുന്നുണ്ടെങ്കിലും വിജയിക്കാത്ത ഘട്ടത്തിലാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വില്ല്യം രാജകുമാരനും, കെയ്റ്റ് മിഡില്‍ടണും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയത്. 

തങ്ങളുടെ ഏറ്റവും സങ്കീര്‍ണ്ണവും, വെല്ലുവിളി നിറഞ്ഞതുമായ അന്താരാഷ്ട്ര പര്യടനം എന്നാണ് കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നത്. റാവല്‍പിണ്ടി നൂര്‍ ഖാന്‍ എയര്‍ബേസിലാണ് രാത്രി 9.30ഓടെ ഇവര്‍ എത്തിയത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആര്‍എഎഫ് വോയേജര്‍ വിമാനത്തില്‍ നിന്നിറങ്ങിയ രാജകീയ ദമ്പതികള്‍ക്ക് ചുവന്ന പരവതാനി വിരിച്ചാണ് പാകിസ്ഥാന്‍ സ്വാഗതം അരുളിയത്. 

പാകിസ്ഥാന്റെ വളര്‍ച്ചയില്‍ തുടര്‍ന്നും പിന്തുണ നല്‍കുമെന്നാണ് വില്ല്യം രാജകുമാരന്റെ പ്രഖ്യാപനം. 'ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമാധാന പുരസ്‌കാര ജേതാവ് പിറന്ന നാടാണിത്. യുകെയില്‍ പാക് വംശജരായ 1.5 മില്ല്യണ്‍ ജനങ്ങള്‍ താമസിക്കുന്നു. പാക് സമ്പദ് വ്യവസ്ഥയില്‍ യുകെ ഇപ്പോഴും വലിയ നിക്ഷേപകരാണ്. ഒരു സുപ്രധാന പങ്കാളിയെന്ന നിലയിലും, സുഹൃത്തായും യുകെയെ സമീപിക്കാം', ഡ്യൂക്ക് പറഞ്ഞു. 

ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്റെ പേരില്‍ പ്രതിച്ഛായ തകര്‍ന്ന് ഇരിക്കുന്ന അവസ്ഥയിലാണ് ബ്രിട്ടീഷ് രാജകീയ സന്ദര്‍ശം എന്നതാണ് സവിശേഷത. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജ്ജമേകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സുരക്ഷ ഭയന്ന് 1000 പോലീസുകാരുടെ പടയാണ് ദമ്പതികള്‍ക്ക് സുരക്ഷയൊരുക്കുന്നത്. ആധുനിക പാകിസ്ഥാന്റെ നല്ല മുഖം കാണിക്കാന്‍ തക്കവിധത്തിലാണ് ഇവരുടെ യാത്ര ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ ഭയന്ന് ഓരോ ദിവസത്തെയും പരിപാടി ആ സമയത്ത് മാത്രമാണ് പുറത്തുവിടുക എന്നതാണ് ദുരവസ്ഥ.




കൂടുതല്‍വാര്‍ത്തകള്‍.