മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പിടിക്കാന്‍ ഒരുങ്ങുന്ന ശിവസേനയ്ക്ക് പാര്‍ട്ടിയില്‍ തന്നെ പണിയെന്ന് സൂചന നല്‍കി സ്വതന്ത്ര എംഎല്‍എ രവി റാണ. ശിവസേനയിലെ 25 അംഗങ്ങള്‍ ദേവേന്ദ്ര ഫഡ്‌നാവീസ് സര്‍ക്കാരിന് ഒപ്പമാണെന്ന് രവി റാണ പറയുന്നു. അമരാവതിയിലെ ബന്ദേരയില്‍ നിന്നുള്ള അംഗമാണ് രവി റാണ.
ശിവസേന ബിജെപിയ്‌ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്നും രവി റാണ പറയുന്നു. ബിജെപിയേയും ഫഡ്‌നാവിസിനെയും പിന്തുണയ്ക്കുന്ന അംഗമാണ് രവി. മഹാരാഷ്ട്രയില്‍ കുതിരക്കച്ചവടത്തിന് ബിജെപി നീക്കം തുടങ്ങിയെന്ന സൂചന കൂടിയാണ് രവി റാണയുടെ പ്രസ്താവന.
ശിവസേനയ്ക്ക് 56 സീറ്റുകള്‍ ലഭിച്ചത് ബിജെപിയുമായുള്ള സഖ്യത്തെ തുടര്‍ന്നാണ്. അല്ലെങ്കില്‍ 25 സീറ്റു പോലും കിട്ടില്ലായിരുന്നു. ഫഡ്‌നാവിസും താനുമായി അടുപ്പമുള്ളവരാണ് 25 ഓളം എംഎല്‍എമാര്‍.ശിവസേന നേതാവും സാമ്‌ന എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റൗട്ട് വെറും തത്തയാണെന്നും റാണ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടികള്‍. ബിജെപി ശിവസേന പോരാണ് അധികാരത്തിലേറാന്‍ പ്രശ്‌നമായിരിക്കുന്നത്.