CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 25 Seconds Ago
Breaking Now

സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായ ' കമ്മല്‍' ; മോദി ധരിച്ചത് ഭാഷാ വിവര്‍ത്തന ഉപകരണം

സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യാപക തിരച്ചിലിനൊടുവില്‍ മോദിയുടെ 'കമ്മലി'ന് പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ്.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെവിയിലെ 'കമ്മല്‍' ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. മസ്‌ക്കറ്റില്‍ എത്തിയ നരേന്ദ്ര മോദിയെ ഒമാന്‍ ഉപമുഖ്യമന്ത്രി സ്വീകരിക്കുന്ന ചിത്രത്തിലാണ് പ്രധാനമന്ത്രിയെ 'കമ്മല'ണിഞ്ഞ് കാണപ്പെട്ടത്. തുടര്‍ന്ന് ഈ ആഭരണമെന്താണ് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യാപക തിരച്ചിലിനൊടുവില്‍ മോദിയുടെ 'കമ്മലി'ന് പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ്. മോദിയുടെ ചെവിയില്‍ കാണുന്ന ചെറിയ വെളുത്ത നിറത്തിലുള്ള സാധനം കമ്മല്‍ അല്ലെന്നും അത് ഭാഷാ വിവര്‍ത്തനം ചെയ്യുന്നതിനുള്ള ഉപകരണമാണെന്നുമാണ് കണ്ടെത്തല്‍. നയതന്ത്ര ചര്‍ച്ചകളിലടക്കം രാജ്യത്തലവന്മാര്‍ ഉള്‍പ്പെടെ ആശയവിനിമയം സുഖമമാക്കാന്‍ ഈ ഉപകരണം ഉപയോഗിക്കാറുണ്ട്. ഒമാനില്‍ തന്നെ സ്വീകരിക്കാനെത്തിയ ഉപമുഖ്യമന്ത്രി അറബി സംസാരിക്കുന്നതിനാല്‍ ആശയവിനിമയം എളുപ്പത്തിലാക്കാനാണ് മോദി ഈ ഉപകരണം കാതില്‍ ധരിച്ചത്.

റിയല്‍-ടൈം ട്രാന്‍സ്ലേഷന്‍ ഡിവൈസ് എന്നാണ് മോദി ചെവിയിലണിഞ്ഞ ഉപകരണത്തിന്റെ പേര്. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളായതിനാലാണ് മോദിയുടെ ചെവിയിലെ 'കമ്മലി'ന്റെ കാര്യത്തില്‍ പോലും ചര്‍ച്ചകളുണ്ടായത്

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.