CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 51 Seconds Ago
Breaking Now

ഏഴ് കോടിക്ക് വണ്ടികള്‍ വാങ്ങി; അതില്‍ അഞ്ച് കോടിയുടെ മിനുക്കുപണി ; ഒഡീഷ വനംവകുപ്പ് വിവാദത്തില്‍

മിനുക്കുപണികള്‍ അനിവാര്യമായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

വാഹനത്തിന്റെ മിനുക്കുപണികള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചു എന്ന ആരോപണത്തില്‍ ഒഡീഷ വനംവകുപ്പ് വെട്ടില്‍. അഞ്ച് കോടിയുടെ മിനുക്കുപണികളാണ് ഒഡീഷ വനംവകുപ്പ് വണ്ടികളില്‍ നടത്തിയത്.

ഏഴ് കോടി രൂപ ചെലവിട്ട് വാങ്ങിയ വണ്ടികളിലാണ് അഞ്ച് കോടിയുടെ മിനുക്കുപണികള്‍ നടത്തിയത് എന്നതാണ് ഞെട്ടിക്കുന്നത്. 51 ഥാര്‍ ജീപ്പുകളാണ് വനംവകുപ്പ് വാങ്ങിയത്. ഒരു വണ്ടിക്ക് 14 ലക്ഷം രൂപയാണ് വില. ഇതിനെല്ലാം കൂടി അഞ്ച് കോടി രൂപയുടെ മിനുക്കുപണികളാണ് നടത്തിയത്. ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന ആരോപണവും ശക്തമാണ്.

എന്നാല്‍ മിനുക്കുപണികള്‍ അനിവാര്യമായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വനത്തിനുള്ളിലേക്ക് വണ്ടിക്ക് കടന്നുചെല്ലണമെങ്കില്‍ അതിനനുസരിച്ചുള്ള ടയറുകള്‍ വേണമെന്നും ക്യാമറകള്‍, സൈറണുകള്‍ എന്നിവ അത്യാവശ്യമായതിനാലാണ് മിനുക്കുപണികള്‍ നടത്തിയതെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.

സംഭവം വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ പണം ചെലവായോ, അനാവശ്യമായ മിനുക്കുപണികളാണോ നടത്തിയത് തുടങ്ങിയ കാര്യങ്ങളായിരിക്കും അന്വേഷിക്കുക.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.