CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 6 Seconds Ago
Breaking Now

കൊന്നത് കഴുത്തു ഞെരിച്ച് ; മരണ സമയത്ത് റിജോഷ് അര്‍ധബോധാവസ്ഥയില്‍ ; ശാന്തന്‍പാറ കൊലപാതകം ഇങ്ങനെ

മൃതശരീരത്തിന് മൂന്നു ദിവസത്തില്‍ അധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇടുക്കി ശാന്തന്‍പാറയിലെ റിജോഷിനെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് പ്രാഥമിക കണ്ടെത്തല്‍. ഇതിനായി കയറോ തുണിയോ ഉപയോഗിച്ചെന്നും പോസ്‌റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണ സമയത്ത് റിജോഷ് അര്‍ധബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ മറ്റു മുറിവുകളില്ല. മൃതശരീരത്തിന് മൂന്നു ദിവസത്തില്‍ അധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ റിസോര്‍ട്ട് മാനേജര്‍ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. 

പ്രതികള്‍ സംസ്ഥാനം വിട്ടുവെന്നാണ് പോലീസ് നിഗമനം. വസീമിന്റെ സ്വദേശമായ തൃശൂരിലും തമിഴ്‌നാട്ടിലേക്കും കടന്നിട്ടുണ്ടാകാമെന്ന സംശയത്തില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയതാകാമെന്നും പോലീസ് പറയുന്നു. കുറ്റസമ്മതം നടത്തിയുള്ള വസീമിന്റെ വീഡിയോ സന്ദേശവും ലഭിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.