CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 14 Minutes 50 Seconds Ago
Breaking Now

ഒരു നൂറ് ദിനങ്ങള്‍... ഒരായിരം മെമ്പര്‍ഷിപ്പുകള്‍.. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കോവണ്‍ട്രി ബ്രാഞ്ച് സമീക്ഷ യു. കെ.

ലണ്ടണ്‍ : ബ്രിട്ടനിലെ മിഡ്‌ലാന്‍ഡ്‌നു സമീപമുള്ള കോവെന്‍ട്രിയില്‍ വെച്ച് നവംബര്‍ 10 ന് ഞായറാഴ്ച നടക്കുന്ന ദേശീയ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സമീക്ഷ കേന്ദ്ര സമിതിവേണ്ടി ദേശീയ സമിതി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ശ്രീജിത്ത് അറിയിച്ചു.

മുന്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മുന്‍ രാജ്യസഭ അംഗവും ഇന്ത്യയിലെ പ്രമുഖ വാഗ്മിയുമായ ശ്രീ സീതാറാം യെച്ചുരി ഉദ്ഘാടനം ചെയുന്ന മെമ്പര്‍ഷിപ് ക്യാംപയിന്‍ നൂറുദിവസം നീണ്ടു നില്‍ക്കും. പ്രസ്തുത യോഗത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ശ്രീ ഹര്‍സെവ് ബൈന്‍സ് വിശിഷ്ട അതിഥിയായി പങ്കെടുക്കും.മെമ്പര്‍ഷിപ് ക്യാംപയിന്‍ ഉദ്ഘാടന യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ശ്രീ ഇ. ബാലകൃഷ്ണന്‍ (കേരള സംസ്ഥാന എല്‍ ഐ സി ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്), ശ്രിമതി ജോഗിന്ദര്‍ (ജനറല്‍ സെക്രെട്ടറി, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, യൂ, കെ ), ജോഗിന്ദര്‍

(എ. ഐ. സി കോവെന്ററി ബ്രാഞ്ച് സെക്രട്ടറി ) എന്നിവര്‍ സംസാരിക്കും.

മെമ്പര്‍ഷിപ് ക്യാംപയിനിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത സമീക്ഷ ബ്രാഞ്ച് യോഗങ്ങളില്‍ നല്ലപോലെ ഉണ്ടാകുന്ന ബഹുജന പങ്കാളിത്തം കാണിക്കുന്നത് യു. കെ. യിലെ ഇന്ത്യന്‍ സമൂഹത്തില്‍ 'സമീക്ഷ യുടെ ' പ്രാധാന്യം വിളിച്ചോതുന്നതാണ് എന്ന് സമീക്ഷ കേന്ദ്ര സെക്രട്ടേറിയറ്റ് വിലയിരുത്തി.

കൊവെന്‍ട്രിയില്‍ നടക്കുന്ന മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടന പൊതുയോഗം വന്‍ വിജയമാക്കുവാന്‍ വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

യു. കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന സമീക്ഷ പ്രവര്‍ത്തകര്‍ക്കു വാഹനപാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

 

 

ഉദ്ഘാടന പൊതുയോഗം നടക്കുന്ന അഡ്രസ്സ്

 

St Osburg's Church

Barras Lane,

Covetnry

CV1 4AQ

 

 

വാര്‍ത്ത . ജയന്‍ എടപ്പാള്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.