CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 19 Minutes 20 Seconds Ago
Breaking Now

ചൂതാട്ടത്തിന് പകരം ഗാന്ധി എന്ന് അച്ചടിച്ച ചോദ്യ പേപ്പര്‍ ; മധ്യപ്രദേശ് വിദ്യാഭ്യാസ ബോര്‍ഡ് വിവാദത്തില്‍

കുബുദ്ധി ഒരു ദുഷ്ടനായിരുന്നു, മദ്യപാനത്തിന്റെയും ഗാന്ധിജിയുടെയും ജീവിതം നയിച്ചു' എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്.

പത്താംക്ലാസ് പ്രിപ്പറേറ്ററി പരീക്ഷ പേപ്പറില്‍ അബദ്ധം പിണഞ്ഞ് മധ്യപ്രദേശ് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്. ചൂതാട്ടം എന്ന വാക്കിന് പകരം ഗാന്ധി എന്ന് അച്ചടിച്ചാണ് വിദ്യാഭ്യാസ ബോര്‍ഡ് വെട്ടിലായിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ അവസാന പരീക്ഷയ്ക്ക് മുമ്പായി തയ്യാറാക്കുന്നതിനു വേണ്ടി നടത്തുന്ന 45 മിനിറ്റ് മോഡല്‍ ടെസ്റ്റ് പേപ്പറിലാണ് ഗുരുതരമായ തെറ്റ് സംഭവിച്ചത്.

സുബുദ്ധി' (നീതിമാന്‍), 'കുബുദ്ധി' (അധാര്‍മിക മനുഷ്യന്‍) എന്നിവരുടെ ഗുണങ്ങള്‍ എന്താണെന്ന ചോദ്യത്തിനുള്ള മറുപടിയായി, 'കുബുദ്ധി ഒരു ദുഷ്ടനായിരുന്നു, മദ്യപാനത്തിന്റെയും ഗാന്ധിജിയുടെയും ജീവിതം നയിച്ചു' എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. ചൂതാട്ടം എന്ന അര്‍ഥം വരുന്ന ഗാംബ്ലിംഗ് എന്ന വാക്കിന് പകരമാണ് ഗാന്ധിജി എന്ന വാക്ക് അച്ചടിച്ചിരിക്കുന്നത്.

 

ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂര്‍ നടത്തിയ വിവാദ പരാമര്‍ശം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ് വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു അബദ്ധം സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദ പരിശോധന നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.