CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 32 Minutes 43 Seconds Ago
Breaking Now

ട്രോളിലൂടെ റോള്‍ ചോദിച്ചു ; ദേവലാലിനെ സിനിമയിലെടുത്ത് അജു

ഒരു റോള്‍ തരുമോ അജുവര്‍ഗീസ് ഏട്ടാ.. എന്നു ചോദിക്കുമ്പോള്‍ ദേവലാല്‍ ചിന്തിച്ചു പോലുമില്ല ചാന്‍സ് കിട്ടുമെന്ന്. ചെറിയ റോളാണെങ്കിലും ഓക്കെ ആണോ എന്ന് അജു വര്‍ഗീസ് തിരിച്ചു ചോദിച്ചു. അതെ, വെറുതെ നിന്നാലും മതി, സ്‌ക്രീനില്‍ കണ്ടാ മതി, ഫുഡും വേണ്ട എന്ന ആരാധകന്റെ മറുപടി വന്നപ്പോള്‍ ദേവലാലിന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ അജുവിന്റെ മാനേജരുടെ വിളി ദേവലാലിനെ തേടിയെത്തി.

താന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതിനെ കുറിച്ച് അജു ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ദേവലാല്‍ ട്രോളിന്റെ സഹായത്തോടെ ചാന്‍സ് ചോദിച്ചത്. സംഗതിയേല്‍ക്കുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.