
















 
                    
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 12 കാരനെ വഴിയിലിറക്കിവിട്ട് കാര്‍ യാത്രക്കാര്‍ക്കെതിരെ ശക്തമായ നടപടി. യഥാസമയം ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തനത്താണി അബ്ദുള്‍ നാസറാണ് (34) അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.കുറുമന്ദാം പള്ളം സുദേവന്റെ മകന്‍ സുജിത്താണ് (12) മരിച്ചത്. പൊള്ളാച്ചി ഭാഗത്തു നിന്ന് അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ആവശ്യ പ്രകാരം ഇടിച്ച വാഹനത്തില്‍ കൊണ്ടുപോയി. അയല്‍വാസിയായ പരമനും കൂടെയുണ്ടായിരുന്നു. സമീപ അശുപത്രിയിലെത്തിക്കാന്‍ പറഞ്ഞെങ്കിലും ഇവര്‍ പാലക്കാട്ടേയ്ക്ക് വണ്ടിവിട്ടു.ഒരു കിലോമീറ്റര്‍ പോയ ശേഷം ടയര്‍ പഞ്ചറാണെന്ന് പറഞ്ഞ് ഇറക്കിവിട്ടു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ ഉടന്‍ എതിരെ വന്ന കാറിന് കൈകാണിഞ്ഞ് പരമാന് കൊണിഞ്ഞാമ്പാറയിലെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും കുട്ടി മരിച്ചു.
കാറില്‍ നാലു പേരാണ് ഉണ്ടായത്. നരഹത്യയ്ക്കാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
