CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 37 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത യുവജന വര്‍ഷാചരണ സമാപനം ഡിസംബര്‍ 28 നു ലിവര്‍പൂളില്‍

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വര്‍ഷത്തിന്റെ സമാപനം ഡിസംബര്‍ 28  ന്  ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്യൂന്‍  ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടക്കും , കഴിഞ്ഞ വര്‍ഷം  ഡിസംബര്‍ മാസത്തില്‍ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്ത യുവജന  വര്‍ഷം  രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു . സീറോ മലബാര്‍ സഭയുടെ യുവജന സംഘടനനായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്  രൂപതയുടെ വിവിധ മിഷനുകളിലും , ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും ,വ്യക്തിത്വ വികാസത്തിനുതകുന്ന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു , രൂപതയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കള്‍ ഇരുപത്തി എട്ടിന് നടക്കുന്ന യുവജന വര്‍ഷ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും . യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം  ചെയ്തിരിക്കുന്നത് , രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്യും . സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപത ഡയറക്ടര്‍ റെവ . ഡോ . വര്‍ഗീസ് പുത്തന്‍പുരക്കല്‍  അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.