Breaking Now

സമാധാനത്തിന്റെ സന്ദേശവുമായ് മെറിന്‍ ജോസഫ് ഐ.പി.എസ്സ്; വില്‍ഷയര്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്ത്മസ്സ് ന്യൂയര്‍ ആഘോഷം ഉദ്ഘാടനം ചെയ്തു.

വില്‍ഷയര്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്ത്മസ്സ്  ന്യൂയര്‍ ആഘോഷം കേരളത്തിലെ ഐ.പി.എസ്സ് ഉദ്യോഗസ്ഥരില്‍ അതിശ്രദ്ധേയമായ യുവത്വം മെറിന്‍ ജോസഫ് ഐ.പി.എസ്സ് ഉദ്ഘാടനം ചെയ്തു.

സ്വിന്‍ഡണ്‍ സൂപ്പര്‍ മറൈന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വൈകിട്ട് അഞ്ച് മണിക്ക് നൂറുകണക്കിന് വില്‍ഷയര്‍ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഒരുമയുടെ സന്ദേശമോതി മെറിന്‍ ജോസഫ് ഐ.പി.എസ്സ് കേക്ക് മുറിച്ച് പ്രാരംഭ പരിപാടികള്‍ ആരംഭിച്ചു.

ഡബ്യൂ. എം. എ പ്രസിഡന്റ് ജിജി വിക്ടര്‍, സെക്രട്ടറി മാര്‍ട്ടിന്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ ജെയ്മി നായര്‍, വൈസ് പ്രസിഡന്റ് ജിന്‍സ് ജോസ്, കമ്മിറ്റി അംഗങ്ങളായ അനുചന്ദ്ര, സെലിന്‍ വിനോദ്, ബിജു വര്‍ഗ്ഗീസ്, ജോണ്‍സണ്‍ പോള്‍, ബോബി പെരപ്പാടന്‍, ബൈജു വാസുദേവന്‍, സോണി ആന്റണി, ഷാജു ജോസഫ്,എന്നിവര്‍ സന്നിഹിധരായിരുന്നു.

സെക്രട്ടറി മാര്‍ട്ടിന്‍ വര്‍ഗ്ഗീസ് എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ സ്വാഗതമോതി.

പഠനം ജീവിതചര്യയാക്കണമെന്നും അതിനാലാണ് സ്വന്തം തീരുമാനത്തില്‍ ഇംഗ്ലണ്ടില്‍ പഠിക്കാനായെത്തിയതെന്നും മെറിന്‍ ഐ.പി.എസ്സ് പറഞ്ഞു.

അടുത്തിടെ ഇന്ത്യയെടുത്ത പല ചുവട് വെയ്പുകളും പ്രത്യേകിച്ച് പൗരസ്ത്യബില്‍ തുടങ്ങിയവ ലോകരാജ്യങ്ങള്‍ക്കിടയില്‍ സംസാരവിഷയമായെന്നും അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ഇടപെടലുകളും സംഭാവനകളും ഭാരതത്തിനു നല്‍കുന്ന പിന്തുണ മഹത്താണെന്നും പ്രവാസികളടക്കം ഇന്ത്യക്കാര്‍ ഒരുമിച്ച്‌നിന്ന് പ്രശ്‌നങ്ങളെ നേരിടണമെന്നും ഇതിന് കാര്യക്ഷമമായ് പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ സെല്‍ ബൃഹത്തായ സേവനമാണ് നല്‍കുന്നതെന്നും പറഞ്ഞു. പഠനം ജീവിതചര്യയാക്കണമെന്നും ഭാവിയിലെ എന്ത് ആവിശ്യങ്ങള്‍ക്കും തന്നോട് ബന്ധപ്പെടാമെന്നും തന്റെ പരിധിയില്‍ നിന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാണെന്നും മെറിന്‍ ജോസഫ് ഐ .പി എസ്സ് വാഗ്ദാനം ചെയ്തു.

ഡബ്ല്യൂ. എം എ പ്രസിഡന്റ് ജിജി വിക്ടര്‍ കഴിഞ്ഞ കാലയളവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് വിമന്‍സ് ഫോറവും മ്യൂസിക്ക് ക്‌ളാസ്സുകളും എങ്ങിനെ അസ്സോസിയേഷന് പകിട്ടേകുന്നുവെന്നും ഏറ്റവും പുതിയ പ്രോജക്ടായ യുത്ത് ഡെവലപ്‌മെന്റ് പ്രോഗ്രാം ലക്ഷ്യമാക്കുന്നത് കുട്ടികളുടെ മാനസ്സികവും ശാരീരികവുമായ ഉന്നമനത്തിനും കോണ്‍ഫിഡസ് ബില്‍ഡിംഗ്, ക്യാരക്ടര്‍ ബില്‍ഡിംഗ്, കംപാഷന്‍ എന്നിവയായിരിക്കും മുഖ്യഘടകം എന്നും ഓര്‍മ്മപ്പെടുത്തി. വേദിയില്‍ പുതിയതായ് തിരഞ്ഞെടുത്ത യൂത്ത് ചാംപ്‌സിനെ ആദരിച്ചു. യുക്മാ കാലാകായിക റീജിണല്‍  നാഷണല്‍ മത്സരങ്ങളില്‍ കീരീടം ചൂടിയത് ഡബ്യൂ എം എ യുടെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയെന്നും ജിജി വിക്ടര്‍ അഭിമാനപുരസ്സരം പറഞ്ഞു.

തുടര്‍ന്ന് ക്രിസ്ത്ത്മസ്സ് പാപ്പായെ വരവേറ്റു. കുഞ്ഞുമക്കളുടെ ഏയ്ഞ്ചല്‍ ഡാന്‍സോടെ കലാപരിപാടികള്‍ ആരംഭിച്ചു.

പ്രായഭേദമേന്യെ കൂടുതല്‍ ആളുകള്‍ സ്റ്റേജില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ കലാസന്ധ്യ നയന മനോഹരമായി.

കരോള്‍ഗാനങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഘനൃത്തങ്ങള്‍, മിമിക്രി, സ്‌കിറ്റ് തുടങ്ങിയവയും ജനഹൃദയങ്ങളെ കീഴടക്കി.

ക്രിസ്ത്മസ്സ് പുല്‍ക്കൂട് മത്സരം, സാന്താക്ലോസ്സ് മത്സരം എന്നിവയ്ക്കുള്ള സമ്മാനങ്ങളും കുട്ടികളെയും മുതിര്‍ന്നവരെയും നൃത്തം അഭ്യസിപ്പിച്ച ടീച്ചര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങളും നല്‍കി.

അതീവ രുചികരമായ ഡിന്നര്‍ ഇതോടൊപ്പം വിളമ്പി. റാഫിള്‍ ടിക്കറ്റ് പ്രൈസ്, ഇന്‍ഫിനിറ്റ് ഫിനാന്‍ഷ്യല്‍ സ്‌പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് കോയിന്‍ ഇവ വിജയികള്‍ക്ക് നല്‍കി.

ഏരിയ മെമ്പര്‍ സോണി ആന്റണി എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു

മികച്ച സംഘടനാപാഠവംകൊണ്ടും കൂടുതല്‍ ജനപങ്കാളിത്തത്തോടെയും ഉത്സവത്തിമിര്‍പ്പോടെ ഒരു കലാസന്ധ്യ അങ്ങിനെ പര്യവസാനിച്ചു.

 

 

 

 

Rajesh Nadeppilly

Betterframes uk Pvt Ltd 

photography & Videography

 

 
കൂടുതല്‍വാര്‍ത്തകള്‍.