ബ്രിട്ടീഷ് ദ്വീപുകളിലേക്ക് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ച് ബ്രെന്‍ഡന്‍ കൊടുങ്കാറ്റ്. ഐറിഷ് തീരപ്രദേശമാണ് ഇതിന്റെ ആഘാതം പ്രധാനമായം അറിഞ്ഞത്. യുകെയുടെ പശ്ചിമ മേഖലകളില്‍ കനത്ത മഴയും, 88 എംപിഎച്ച് വേഗത്തില്‍ കാറ്റുമാണ് തല്‍ഫലമായി വീശിയടിച്ചത്. കനത്ത കാറ്റ് മൂലം മറ്റിടങ്ങളില്‍ മഴ കുറഞ്ഞുനിന്നു. കൊടുങ്കാറ്റ് മൂലം ഇംഗ്ലണ്ടിലേക്ക് കനത്ത മഴയാണ് പെയ്തിറങ്ങിയത്. പശ്ചിമ ഭാഗങ്ങളിലാണ് യാത്രാ ദുരിതങ്ങളും അധികമായത്. നിരവധി കാലാവസ്ഥാ മുന്നറിയിപ്പും ഇവിടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
നോര്‍ത്തേണ്‍ അയര്‍ലണ്ടും കൊടുങ്കാറ്റിന്റെ ശക്തി അറിയുന്നുണ്ട്. ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാനെത്തിയ ഒരു വിമാനം മോശം കാലാവസ്ഥയില്‍ കുടുങ്ങിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. വിമാനത്തിലെ യാത്രക്കാര്‍ക്ക് അല്‍പ്പനേരത്തേക്ക് ടെന്‍ഷന്റെ സമയം കൂടിയായിരുന്നു ഈ അവസ്ഥ. സാധാരണ ജീവിതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് രാജ്യത്ത് നല്‍കിയിരിക്കുന്നത്. യുകെയുടെ വെസ്റ്റ് ഭാഗങ്ങളിലും, സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്ത് ഈസ്റ്റിലുമാണ് നാളെ വരെ ജാഗ്രതാ നിര്‍ദ്ദേശമുള്ളത്.
സ്‌കോട്ട്‌ലണ്ടിലെ വെസ്‌റ്റേണ്‍ ഐല്‍സിലുള്ള എല്ലാ സ്‌കൂളുകളും ഇതോടെ അടച്ചിട്ടു. കൊടുങ്കാറ്റിന്റെ ഫലമായി 21,000-ഓളം വീടുകളും, ബിസിനസ്സുകളുമാണ് അയര്‍ലണ്ട് റിപബ്ലിക്കില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്. റോഡുകളില്‍ കാലാവസ്ഥ മോശം അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. പാലങ്ങളിലും, തുറസ്സായ റോഡുകളിലും സഞ്ചരിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. ഈ ആഴ്ച മുഴുവന്‍ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ കൊടുങ്കാറ്റ് വരുന്നതിന്റെ മാറ്റങ്ങള്‍ യുകെ കാലാവസ്ഥയില്‍ പ്രതിഫലിച്ചിരുന്നു. കനത്ത കാറ്റും, അതിശക്തമായ മഴയുമാണ് സ്‌കോട്ട്‌ലണ്ടിലെ പല പ്രദേശങ്ങളിലും തേടിയെത്തിയത്. റോഡ് ഗതാഗതം അടച്ചിട്ടതിന് പുറമെ റെയില്‍ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. കനത്ത കാറ്റ് മൂലം വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യിക്കാന്‍ പൈലറ്റുമാര്‍ ഏറെ ബുദ്ധിമുട്ടി.