CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 41 Minutes 26 Seconds Ago
Breaking Now

ടൊവിനോ പിറന്നാള്‍ ആഘോഷിച്ചത് മമ്മൂട്ടിയുടെ സെറ്റിലെത്തി

യുവനടന്‍ ടൊവീനോ തോമസിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഈ ദിനത്തില്‍ പ്രിയതാരത്തിനൊപ്പം പിറന്നാള്‍ മധുരം നുകരാന്‍ ടൊവീനോ എത്തി. ദി പ്രീസ്റ്റിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ ടൊവീനോ എത്തിയത്. കുട്ടിക്കാലം മുതല്‍ ആരാധനയോടെ കാണുന്ന മമ്മൂട്ടിയുടെ കൂടെ പിറന്നാള്‍ദിനം ചെലവിടാനായതിലുള്ള ആഹ്ലാദം ടൊവിനോ പങ്കുവച്ചു. നിര്‍മ്മാതാവ് ആന്റൊ ജോസഫ്, സംവിധായകരായ ബി.ഉണ്ണികൃഷ്ണന്‍, അജയ് വാസുദേവന്‍, നിഖില വിമല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തന്റെ കടുത്ത ആരാധകന്‍ കൂടിയായ ടൊവീനോയ്ക്ക് തോളത്തടിച്ച് മമ്മൂട്ടി ആശംസ നേര്‍ന്നു. മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണവുമായി വയനാട്ടിലായിരുന്ന ടൊവിനോ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് കൊച്ചിയിലെത്തിയത്. നേരിട്ടും നവമാധ്യമങ്ങള്‍ വഴിയും നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്.

ടൊവിനോയ്ക്കുള്ള പിറന്നാള്‍ സമ്മാനമായി അദ്ദേഹത്തിന്റെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ഫോറന്‍സിക്ക് എന്നീ ചിത്രങ്ങളുടെ ടീസറുകള്‍ ഇന്ന് പുറത്തിറങ്ങി.കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാനും ഫോറന്‍സിക്കിന്റെ ടീസര്‍ പൃഥ്വിരാജുമാണ് ഫെയ്‌സ്ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.