CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 40 Seconds Ago
Breaking Now

നടക്കാനിരിക്കുന്നത് ഇന്ത്യ പാക് മത്സരം ; ഡല്‍ഹിയില്‍ ദേശ വികാരം ഉണര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ശ്രമിച്ച് ബിജെപി നേതാവ്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ടിക്കറ്റില്‍ വിജയിച്ച മിശ്ര പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു.

ഡല്‍ഹിയില്‍ അധികാരം പിടിക്കാന്‍ ദേശവികാരം ഉണര്‍ത്താന്‍ ബി.ജെ.പി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താന്‍ മത്സരമായി ഉപമിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര.

'ഇന്ത്യ പാകിസ്താന്‍, ഫെബ്രുവരി എട്ട് ഡല്‍ഹി. ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും' കപില്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ടിക്കറ്റില്‍ വിജയിച്ച മിശ്ര പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍നിന്നാണ് ഇക്കുറി കപില്‍ ജനവിധി തേടുന്നത്.

എട്ടിനാണ് ഡല്‍ഹി നിയമസഭയിലെ 70 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. 11നാണ് വോട്ടെണ്ണല്‍. പ്രസ്താവനയ്‌ക്കെതിരെ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.