CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 14 Minutes 38 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ കൊറോണാവൈറസ് ആശങ്ക! വുഹാനില്‍ നിന്നും പനിയുമായി മടങ്ങിയെത്തിയ രോഗിയെ ജിപി വീട്ടിലേക്ക് തിരിച്ചയച്ചു; വിവരം അറിഞ്ഞ് പാരാമെഡിക്കുകള്‍ ഇരയെ ആശുപത്രിയില്‍ ഏകാന്തവാസത്തിലേക്ക് മാറ്റി; ബ്രിട്ടനിലെ ആദ്യ വൈറസ് ഇരയാകുമെന്ന് ഭയം?

ഗുരുതരമായ രോഗത്തെ ബ്രിട്ടീഷ് അധികൃതര്‍ നിസ്സാരമായി കാണുന്നുവെന്ന ആശങ്കയാണ് ഉയരുന്നത്

വുഹാനില്‍ നിന്നും മടങ്ങിയെത്തിയ ശേഷം പനി മൂലം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്നിട്ടും യാതൊരു പ്രശ്‌നവുമില്ലെന്ന് അവകാശപ്പെട്ട് രോഗിയെ ജിപി വീട്ടിലേക്ക് മടക്കി. ജിപി മടക്കി അയച്ചതിന് പിന്നാലെ വിവരം അറിഞ്ഞെത്തിയ പാരാമെഡിക്കുകള്‍ ബ്രിട്ടനിലെ ആദ്യ കൊറോണാവൈറസ് രോഗിയെന്ന് ഭയക്കുന്ന ഇരയെ ഹാസ്മാറ്റ് സ്യൂട്ടുകള്‍ അണിഞ്ഞ് ആശുപത്രിയിലേക്ക് നീക്കി. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തിയ 39-കാരന്‍ ഡ്രൂ ബെര്‍ണെറ്റാണ് ഇപ്പോള്‍ ബര്‍മിംഗ്ഹാം ആശുപത്രിയില്‍ ഏകാന്തവാസത്തിലുള്ളത്. 

ന്യൂഇയര്‍ തലേന്നാണ് വുഹാനില്‍ നിന്നും സെയില്‍സ് ജീവനക്കാരനായ ഇദ്ദേഹം മടങ്ങിയെത്തിയത്. ഇതിന് ശേഷം പൊടുന്നനെ ഫ് ളൂവിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും, തീരെ വയ്യാതെ വന്ന് കിടപ്പിലാകുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച ജിപിയെ കണ്ടെങ്കിലും വീട്ടിലേക്ക് മടക്കിവിടുകയാണ് ജിപി ചെയ്തത്. കൊറോണാവൈറസിന് ബ്രിട്ടനിലെ ആദ്യത്തെ ഇരയെ കിട്ടിയെന്ന ആശങ്കയ്ക്കിടെയാണ് ജിപി ഈ വീഴ്ച വരുത്തിയത്. ഇത്തരം രോഗികളെ കണ്ടാല്‍ ഉടന്‍ ഏകാന്തവാസത്തിലേക്ക് നീക്കണമെന്ന നിര്‍ദ്ദേശം പോലും പാലിക്കപ്പെട്ടില്ല. 

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് രോഗികളെ പ്രത്യേക മുറിയില്‍, അടച്ചിട്ട്, ഒന്നിലും, ആരെയും തൊടാന്‍ അനുവദിക്കാതെ പാര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുള്ളത്. തിങ്കളാഴ്ച വൈകുന്നേരം ബര്‍മിംഗ്ഹാം ഹാര്‍ബോണിലെ വിലാസത്തില്‍ എത്തിയ പാരാമെഡിക്കുകള്‍ രോഗിയെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ രക്തപരിശോധനകള്‍ക്കായി എത്തിച്ചു. ഇവിടെ ഇദ്ദേഹം പരിശോധനാ ഫലങ്ങള്‍ക്കായി ഏകാന്തവാസത്തില്‍ കാത്തിരിക്കുകയാണ്. അതേസമയം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വ്വീസ് അംഗങ്ങളില്‍ ചിലര്‍ സുരക്ഷാ ക്ലോത്തിംഗും, മാസ്‌കും ധരിക്കാതെ രോഗിയെ കൈകാര്യം ചെയ്തതായുള്ള ദൃശ്യങ്ങള്‍ ആശങ്കയായി മാറുന്നുണ്ട്. 

ഗുരുതരമായ രോഗത്തെ ബ്രിട്ടീഷ് അധികൃതര്‍ നിസ്സാരമായി കാണുന്നുവെന്ന ആശങ്കയാണ് ഉയരുന്നത്. ലോകത്തില്‍ ഇതുവരെ 6000 പേരോളമാണ് വൈറസിന് കീഴടങ്ങിയിരിക്കുന്നത്. ചൈനയില്‍ മരണസംഖ്യ 131 ആയിട്ടുണ്ട്. വുഹാനില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ തിരികെ എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ ഇരിക്കവെയാണ് യുകെയില്‍ ഒരു രോഗിയെ തിരിച്ചറിഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.