CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 55 Seconds Ago
Breaking Now

സമീക്ഷ യുകെ യുടെ ഇരുപത്തിരണ്ടാമത് ബ്രാഞ്ച് എക്‌സിറ്ററില്‍ നിലവില്‍ വന്നു

ഇടതുപക്ഷ  കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ചിന്  എക്‌സിറ്ററില്‍ തിരി തെളിഞ്ഞു

വിനു ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമീക്ഷ യു കെ  ദേശിയ സെക്രട്ടറി  ശ്രീ.ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു .

പങ്കെടുത്തവരെ ശ്രീമതി. രാജി ഷാജി ചടങ്ങിലേക്ക് സ്വാഗതം ചെയ്തു .

സമീക്ഷ എന്ന സംഘടനയ്ക്ക്  യുകെയിലെ  മലയാളി  സമൂഹത്തിന്റെ ഇടയിലുള്ള പ്രസക്തി വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന പട്ടണമായ എക്‌സിറ്ററിലെ ബ്രാഞ്ചു രൂപീകരണ യോഗത്തിലെ പങ്കാളിത്തം. വനിതകളും യുവാക്കളും അടക്കം നിരവധി പേരാണ് ബ്രാഞ്ചുരൂപീകരണ യോഗത്തില്‍  ആവേശപൂര്‍വം പങ്കെടുത്തത്.

യോഗത്തിനെത്തിച്ചേര്‍ന്നവര്‍ക്ക് സമീക്ഷയുടെ ദേശിയ സമിതിയുടെ പേരില്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ച ശ്രീ ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടനയുടെ  ഭാവിപ്രവര്‍ത്തന പരിപാടികളും വിശദീകരിച്ചു . തുടര്‍ന്ന് എല്ലാവരും സമീക്ഷ അംഗത്വം സ്വീകരിച്ചു .

ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന്  കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു

പ്രസിഡന്റ്: ശ്രീമതി. രാജി ഷാജി

വൈ. പ്രസിഡന്റ് : ശ്രീ ജോജി

സെക്രട്ടറി : ശ്രീ വിനു ചന്ദ്രന്‍

ജോ . സെക്രട്ടറി : ശ്രീ .ജോണ്‍ റോബര്‍ട്ട്

ട്രെഷറര്‍ : ടോം പൗലോസ്.

ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ  തയ്യാറാക്കാനായി യോഗത്തില്‍ പങ്കെടുത്തവര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു .

ബ്രാഞ്ചിന്റെ ആദ്യ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി രാജിഷാജി യോഗത്തില്‍ പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി .

 

വാര്‍ത്ത; ബിജു ഗോപിനാഥ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.