CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 21 Seconds Ago
Breaking Now

നിര്‍ദ്ദേശം പാലിക്കാതെ കോവിഡ് പടര്‍ത്തി ; കാസര്‍കോട്ടെ കോവിഡ് രോഗിയ്‌ക്കെതിരെ കേസെടുത്തു ; കടകള്‍ അടപ്പിച്ചു

ആറ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട് അതീവ ജാഗ്രത നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തുറന്ന കടകള്‍ കളക്ടറുടെ നേതൃത്വത്തില്‍ അടപ്പിച്ചു.

കാസര്‍കോട് കോവിഡ് പടരാനിടയായ സംഭവത്തില്‍ രോഗിയ്‌ക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദേശിയായ ഇയാളില്‍ നിന്നാണ് അഞ്ചു പേര്‍ക്ക് കോവിഡ് പടര്‍ന്നത്. നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പൊതു പരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചതിനാണ് കേസെടുത്തത്. ഇയാള്‍ അധികൃതരോട് സഹകരിക്കുന്നുമില്ലെന്നു കളക്ടര്‍ പറഞ്ഞു. ആറ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട് അതീവ ജാഗ്രത നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തുറന്ന കടകള്‍ കളക്ടറുടെ നേതൃത്വത്തില്‍ അടപ്പിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഒരാഴ്ച അവധി നല്‍കി. ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടും. ഇന്ന് ഉച്ചയോടെ കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്കുള്ള ഗതാഗതം നിരോധിക്കും. ഈ മാസം 31 വരെ നിരോധനം തുടരും.




കൂടുതല്‍വാര്‍ത്തകള്‍.