CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 8 Seconds Ago
Breaking Now

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു ; ഇതില്‍ 34 പേര്‍ കാസര്‍കോട് നിന്ന് ; സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

സ്ഥിതി ഗൗരവമായി തന്നെ എടുക്കണമെന്നും ഏത് സാഹചര്യം നേരിടാനും എല്ലാവരും തയ്യാറായാലേ മതിയാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതില്‍ 34 പേര്‍ കാസര്‍കോട് നിന്നാണ്, കണ്ണൂരില്‍ 2 പേര്‍ക്കും കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ്19 രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇന്ന് നെഗറ്റീവാണ് ഫലം. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സ്ഥിതി അതീവ ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

112 പേരെ ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4448 എണ്ണം നെഗറ്റീവാണ്. ഇന്നൊരു നല്ലദിവസമല്ലെന്ന മുഖവുരയോടെ വാര്‍ത്താസമ്മേളനം തുടങ്ങിയ മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണിതെന്ന് പറഞ്ഞു. ഇതിലേറെയും കാസര്‍കോടാണെന്നും ഇവിടെ നിയന്ത്രണം കടുപ്പിക്കേണ്ടി വരും എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതി ഗൗരവമായി തന്നെ എടുക്കണമെന്നും ഏത് സാഹചര്യം നേരിടാനും എല്ലാവരും തയ്യാറായാലേ മതിയാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.