CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 19 Minutes 44 Seconds Ago
Breaking Now

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 215 ആയി.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 215 ആയി. കാസര്‍ഗോഡും തിരുവനന്തപുരത്തും രണ്ട് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആള്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. നിരീക്ഷണത്തില്‍ ഇപ്പോഴുള്ളത് 1.69 ലക്ഷം പേര്‍. വീടുകളില്‍ 162471 പേരുണ്ട്. ആശുപത്രികളില്‍ 658 പേര്‍ കഴിയുന്നു. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

7485 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പായി.കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് വാങ്ങാനാവുമന്നാണ് കണക്ക് കൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.