CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 56 Seconds Ago
Breaking Now

മോശം ഭാഷയില്‍ ആര് കമന്റ് ചെയ്താലും അപ്പോള്‍ തന്നെ മറുപടി കൊടുക്കും ; നന്ദന വര്‍മ്മ

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയ ആളാണ് ബാലതാരമായി തിളങ്ങിയ നന്ദന. മോശം കമന്റുകളിട്ടാല്‍ തന്റെ പ്രതികരണം ഇനിയും അങ്ങനെ തന്നെയയാിരിക്കുമെന്നാണ് നന്ദന പറയുന്നത്.

'സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ഞാന്‍. അക്കൗണ്ട് ഒക്കെ ഞാന്‍ തന്നെ ആണ് ഹാന്‍ഡില്‍ ചെയ്യുന്നത്. ഒരിക്കല്‍ ഒരാള്‍ വളരെ മോശമായി കമന്റ് ഇട്ടപ്പോള്‍ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നല്‍കി. അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി. കുറേപേര്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശിച്ചു. പക്ഷേ കുറേപേര്‍ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേര്‍ ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു.'

'എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കില്‍ മോശം ഭാഷയില്‍ ആര് കമന്റ് ചെയ്താലും ഞാന്‍ അതിന് അപ്പോള്‍ തന്നെ മറുപടി കൊടുക്കാറുണ്ട്. അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടില്‍ പറയാറുള്ളൂ. അന്ന് ആ ചേട്ടന്‍ ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. അത്തരക്കര്‍ക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേ. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും.

 




കൂടുതല്‍വാര്‍ത്തകള്‍.