CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 10 Minutes 40 Seconds Ago
Breaking Now

കൊറോണ; രാജ്യത്ത് 12 മണിക്കൂറിനുള്ളില്‍ 26 മരണം, 109 ആയി, മുംബൈ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം

കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്ത് മഹാമാരിയായി കൊറോണ പടരുമ്പോള്‍ ഇന്ത്യയിലും രോഗം വ്യാപിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 26 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 109 ആയി. ഇതുവരെ 4067 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഇതേ സമയം മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൂട്ടത്തോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 26 നഴ്‌സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം.

മഹാരാഷ്ട്രയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ധാരാവിയില്‍ ഇന്നലെ രാത്രി 20കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.