CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 38 Minutes 42 Seconds Ago
Breaking Now

കൊറോണ പ്രതിസന്ധി; വാഹന ഉടമകള്‍ക്ക് മോട്ടാര്‍ ഫിനാന്‍സില്‍ ഇളവുമായി എഫ്‌സിഎ

കൊറോണാവൈറസ് പ്രതിസന്ധി മൂലം കാര്‍ ഫിനാന്‍സ് പേയ്‌മെന്റുകള്‍ കൃത്യമായി നല്‍കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായ നടപടികളുമായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി (എഫ്‌സിഎ). താല്‍ക്കാലിക നടപടികളുടെ ഭാഗമായി മൂന്ന് മാസത്തേക്ക് മോട്ടോര്‍ ഫിനാന്‍സ് എഗ്രിമെന്റില്‍ പേയ്‌മെന്റ് ഹോളിഡേയാണ് എഫ്‌സിഎ പ്രഖ്യാപിച്ചിരിക്കുന്നത്. 

താല്‍ക്കാലികമായി തിരിച്ചടവില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ലെന്‍ഡേഴ്‌സും, പ്രൊവൈഡര്‍മാരും എഗ്രിമെന്റ് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയോ, വാഹനം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് എഫ്‌സിഎ വ്യക്തമാക്കി. 

ഒരു കാരണവശാലും പേഴ്‌സണല്‍ കോണ്‍ട്രാക്ട് പര്‍ച്ചേസ് (പിസിപി), അല്ലെങ്കില്‍ പേഴ്‌സണ്‍ കോണ്‍ട്രാക്ട് ഹയര്‍ (പിസിഎച്ച് എഗ്രിമെന്റുകളില്‍ മാറ്റം വരുത്തരുതെന്നും എഫ്‌സിഎ പറഞ്ഞു. പിസിപി എഗ്രിമെന്റിന്റെ അവസാനത്തില്‍ കസ്റ്റമര്‍ വാഹനം കൈവശം വെയ്ക്കാന്‍ ആഗ്രഹിക്കുകയും ബലൂണ്‍ പേയ്‌മെന്റിനുള്ള ഫണ്ട് ഇല്ലാതിരിക്കുകയും ചെയ്താല്‍ മാന്യമായ പരിഹാരം ഒരുമിച്ച് ചേര്‍ന്ന് കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 27 മുതല്‍ നിബന്ധനകള്‍ പ്രാബല്യത്തിലുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.