CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 33 Minutes 31 Seconds Ago
Breaking Now

കൊറോണയെ തോല്‍പ്പിക്കാന്‍ ഉറക്കവും ആയുധം; പ്രതിരോധ ശേഷി കൂട്ടാന്‍ ബെസ്റ്റ്

കൊവിഡ്-19 കാലമായതിനാല്‍ വല്ലാത്ത സമ്മര്‍ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഉറക്കം പോലും തടസ്സപ്പെടുന്ന അവസ്ഥ. ആരോഗ്യം നിലനിര്‍ത്തേണ്ട അവസ്ഥയിലാണ് ഈ ബുദ്ധിമുട്ടുകള്‍. ഉറക്കം തടസ്സപ്പെട്ടാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്‍ഫെക്ഷനുകള്‍ക്ക് എതിരെ ശരീരത്തെ പ്രതിരോധിക്കുന്നത് പ്രതിരോധ ശേഷിയാണ്. പല തലത്തിലുള്ള സുരക്ഷയാണ് ഇത് ശരീരത്തിന് നല്‍കുന്നത്. ചര്‍മ്മമാണ് ഇതില്‍ ആദ്യ ഘടകം. കോശങ്ങള്‍ നിറഞ്ഞ ചര്‍മ്മം വൈറസുകളും, ബാക്ടീരിയയും ശരീരത്തില്‍ പ്രവേശിക്കാതെ തടയും. 

ചര്‍മ്മത്തിന്റെ മുകള്‍തട്ടായ ചത്ത കോശങ്ങള്‍ കട്ടിയില്‍ നിന്ന് ഇത്തരം അധിനിവേശങ്ങളെ തടയുമ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിമൈക്രോബിയല്‍ പെപ്‌റ്റൈഡ് എന്ന സ്രവം ബാക്ടീരിയയുടെ വളര്‍ച്ച തടയുകയും, ചിലപ്പോള്‍ കൊല്ലുകയും ചെയ്യും. 

ഇവിടെ നശിക്കാതെ കണ്ണും, മൂക്കും, ശ്വാസകോശവും വഴി അകത്തെത്തുന്ന ബാക്ടീരിയകളും, വൈറസുകളെയും തടയാനും ശരീരത്തിന് മാര്‍ഗ്ഗങ്ങളുണ്ട്. രക്തത്തിലെ വെളുത്ത ബ്ലഡ് സെല്ലുകളില്‍ ആന്റിബോഡികളെ ഉത്പാദിപ്പിച്ച് തുടങ്ങും, കെമിക്കല്‍ സിഗ്നലുകള്‍ വഴി അണുക്കളെ നശിപ്പിക്കുകയും ചെയ്യും. 

24 മണിക്കൂര്‍ ബോഡി ക്ലോക്കാണ് എപ്പോള്‍ ഉറങ്ങണം, ഭക്ഷണം കഴിക്കണം, ചിന്തിക്കണം, മറ്റ് ദൗത്യങ്ങള്‍ എന്നിവയ്ക്ക് മികച്ച സമയം നിര്‍ദ്ദേശിക്കുന്നത്. ഈ ക്ലോക്ക് കൃത്യമായി പ്രവര്‍ത്തിക്കാന്‍ ഉറക്കം അനിവാര്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.