CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 28 Seconds Ago
Breaking Now

വിലകൂടിയ ഫോണ്‍ വാങ്ങാന്‍ താല്‍പര്യമില്ല; 450 പൗണ്ടിന് താഴെയിറങ്ങി ആപ്പിളും, സാംസംങും

ഉയര്‍ന്ന വിലയുള്ള ഫോണുകള്‍ വാങ്ങുന്ന രീതി ആളുകള്‍ പതിയെ അവസാനിപ്പിക്കുന്നതിന്റെ സൂചന നല്‍കി സ്മാര്‍ട്ട്‌ഫോണ്‍ വമ്പന്‍മാരായ ആപ്പിളും, സാംസംങും. 1000 പൗണ്ടിന് മുകളില്‍ വിലയുള്ള വമ്പന്‍ സ്‌പെസിഫിക്കേഷനുള്ള ഫോണുകലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആളുകള്‍ക്ക് താല്‍പര്യം കുറവാണ്. 

ആപ്പിളും, സാംസംങും പുറത്തുവിട്ട പുതിയ രണ്ട് മോഡലുകള്‍ ഇതുപ്രകാരം 450 പൗണ്ടില്‍ താഴെ വിലയുള്ളതാണ്. ഗാലക്‌സി എം31 എന്ന മോഡലിന് 245 പൗണ്ടാണ് സാംസംങ് ആമസോണില്‍ നല്‍കുന്ന വില. ആപ്പിളിന്റെ പുതിയ എസ്ഇ മോഡലിന് 419 പൗണ്ടാണ് വില. 

ആപ്പിളിന്റെ ഏറ്റവും വിലയുള്ള മോഡലില്‍ നിന്നും 730 പൗണ്ട് വില കുറച്ചാണ് പുതിയ എസ്ഇ മോഡല്‍ ലഭ്യമാക്കുന്നത്. കൊറോണ മൂലം ബജറ്റ് ചുരുങ്ങുമ്പോള്‍ ഈ വില കുറയ്ക്കല്‍ സ്വീകാര്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.