CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 16 Minutes 48 Seconds Ago
Breaking Now

''WE SHALL OVERCOME'' ഫേസ്ബുക്ക് ലൈവില്‍ പ്രശസ്ത കീബോര്‍ഡിസ്റ്റും മ്യൂസിക് കമ്പോസറുമായ സത്യനാരായണന്‍ എത്തുന്നു ; ആസ്വദിക്കാം സത്യയുടെ ' കീ ബോര്‍ഡ് മാജിക്'

വിവിധങ്ങളായ സംഗീത വാദ്യോപകരണങ്ങളില്‍ പ്രാവീണ്യമുള്ള സത്യ, ലോകത്താകമാനം 1900 ല്‍ അധികം സ്റ്റേജ് പ്രോഗ്രാമുകളില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്

പ്രതിസന്ധിയിലും തളരാതെ മുന്നേറാന്‍ വേണ്ടത് ആത്മവിശ്വാസമാണ്. കോവിഡ് പ്രതിസന്ധി മാനസികമായി ഏവരേയും തളര്‍ത്തിയിരിക്കുന്നു. തിരിച്ചുവരവിനെ കുറിച്ച് ആശങ്കയോടെ മാത്രം കാണുന്നവരുണ്ട്. ഈ അവസരത്തില്‍ കലാ പ്രകടനങ്ങളിലൂടെ കുറച്ചുസമയമെങ്കിലും ഏവരും ആശ്വാസം കണ്ടെത്തട്ടെയെന്നാഗ്രഹിച്ച് കലാഭവന്‍ ലണ്ടന്‍ ഒരുക്കിയതാണ് ഫേസ്ബുക്ക് ലൈവ് പ്രോഗ്രാമായ WE SHALL OVERCOME. പരിപാടിയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

WE SHALL OVERCOME മ്യൂസിക്കല്‍ ലൈവ് അവതരിപ്പിക്കുന്നത് സൗത്ത് ഇന്ത്യയിലെ പ്രശസ്ത കീബോര്‍ഡിസ്റ്റും മ്യൂസിക് കമ്പോസറുമായ സത്യനാരായണന്‍ കൃഷ്ണബാബു ('കീബോര്‍ഡ് സത്യ' ) ആണ് . വിവിധങ്ങളായ സംഗീത വാദ്യോപകരണങ്ങളില്‍ പ്രാവീണ്യമുള്ള സത്യ, ലോകത്താകമാനം 1900 ല്‍ അധികം സ്റ്റേജ് പ്രോഗ്രാമുകളില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട് , തമിഴ്‌നാടിന്റെ ഉന്നത അംഗീകാരമായ കലൈമാമണി പട്ടം കരസ്ഥമാക്കിയിട്ടുള്ള സത്യ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ കൂടെയാണ് ഇദ്ദേഹം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സത്യയുടെ കീബോര്‍ഡ് മാജിക്കിനായി കാത്തിരിക്കുക ......

ഡോ മഹേഷ് രാജഗോപാലിന്റെ പെര്‍ഫോമന്‍സ് ആസ്വദിക്കാം...




കൂടുതല്‍വാര്‍ത്തകള്‍.