CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 21 Seconds Ago
Breaking Now

ഈ ലോക്ക്ഡൗണില്‍ നമ്മുടെ കൊച്ചു പ്രതിഭകള്‍ സര്‍ഗശേഷി പരിപോഷിപ്പിക്കുവാനും പ്രകടിപ്പിക്കുവാനും ഒരവസരം ; അവരുടെ അടുത്തേയ്ക്കു സമ്മാനങ്ങളുമായി സമീക്ഷ എത്തുന്നു, സമീക്ഷ സര്‍ഗ്ഗവേദിയുമായി .

അടുത്ത  മത്സരയിനം ജനപ്രിയ  സിംഗിള്‍ സിനിമാറ്റിക്  നൃത്തം ആണ് .

മെയ് 11 മുതല്‍ ജൂണ്‍ 7 വരെയാണ് മത്സരങ്ങള്‍.

സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍

സബ് ജൂനിയര്‍   Year 2 വരെ പഠിക്കുന്നവര്‍

ജൂനിയര്‍    Year 3 മുതല്‍ year 6 വരെ പഠിക്കുന്നവര്‍

സീനിയര്‍   Year 7 മുതല്‍ 2020 സെപ്തംബര്‍ 1ന് 18 വയസ് തികയാത്തവര്‍ വരെ

മൂന്നു വിഭാഗങ്ങളിലും  ഒന്നാമത് എത്തുന്നവര്‍ക്ക് Infintiy Financials Ltd., Mortgage and Protection Advisers  സ്‌പോണ്‍സര്‍ ചെയ്യുന്ന സ്വര്‍ണ്ണ നാണയങ്ങള്‍ സമീക്ഷ ദേശീയ സമ്മേളനത്തില്‍ വച്ച് വിശിഷ്ടാതിഥികള്‍ വിതരണം ചെയ്യുന്നതാണ്.

ഡാന്‍സിന്റെ വീഡിയോ ജൂണ്‍ 7 ന് മുന്‍പ് sameekshauk28@gmail.com എന്ന ഇമെയില്‍  അഡ്രസ്സില്‍ അറ്റാച്ച്‌മെന്റായി അയക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പരിലേക്ക് whatsapp ആയോ അയക്കുക. അയക്കുമ്പോള്‍ താഴെ കൊടുത്തിട്ടുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം .

•       Participants Name  :

 

•       School Year in 201920    :

 

•      ഗ്രൂപ്പ് (Sub Juniors / Juniors / Seniors ) :

 

•     Date of Birth ( Seniors only) :

 

•     Parents Name :

 

•     Parents email address :

 

•    Parents consent for participation ( Yes or No) :

നിബന്ധനകള്‍:

•     ഡാന്‍സ് വീഡിയോകള്‍ക്ക് മൂന്നു മുതല്‍ അഞ്ചു മിനിട്ടു വരെ ദൈര്‍ഘ്യം ആവാം.  

•    ഒരാള്‍ ഒരു എന്‍ട്രി മാത്രമെ അയക്കുവാന്‍ പാടുള്ളൂ.

•   വീഡിയോകള്‍ മെയ് 11ന് മുന്‍പ് റിക്കോര്‍ഡ് ചെയ്തതാവാന്‍ പാടില്ല.

മൂന്നു വിഭാഗങ്ങളില്‍ നിന്നും പത്ത് വീതം നൃത്തങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് മൂല്യനിര്‍ണ്ണയത്തിനയക്കും.  മൂല്യനിര്‍ണ്ണയത്തിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ സമീക്ഷയുടെ ഫേസ് ബുക്കിലൂടെ വോട്ടിങ്ങിനായി പ്രസിദ്ധീകരിക്കുന്നതാണ്.  90% മാര്‍ക്ക് വിധികര്‍ത്താക്കളും 10% വോട്ടിംഗിനും ആയിരിക്കും.  

സമീക്ഷ സര്‍ഗവേദിയുടെ ഏപ്രില്‍ 26ന് അവസാനിച്ച ചിത്രരചനാ മത്സര ചിത്രങ്ങള്‍ വിധികര്‍ത്താക്കളുടെ പരിശോധനക്ക് ശേഷം വോട്ടിംഗിനായി സമീക്ഷ യു കെ യുടെ ഫേസ് ബുക്കില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.  കൂടാതെ ഗാനാലാപന മത്സരത്തിന്റെ വീഡിയോകള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ഒന്നില്‍ വാട്‌സാപ്പായി  മെയ് 17 വരെ അയക്കാം. 

സമീക്ഷ യുകെ ഫേസ്ബുക്  പേജിന്റെ ലിങ്ക് : https://www.facebook.com/SMKAUK/

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടൂ ഫോണ്‍

+44 7828 659608

+44 7449 145145

+44 7882 791150

+44 7984 744233

വാര്‍ത്ത; ബിജു ഗോപിനാഥ്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.