CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 9 Seconds Ago
Breaking Now

കൊറോണ പിടിപെട്ട നഴ്‌സിന്റെ അവസ്ഥ കണ്ടോ? 20 കിലോ ഭാരം കുറഞ്ഞു; ഫോണ്‍ പിടിച്ച് നില്‍ക്കാന്‍ പോലും ബുദ്ധിമുട്ട്!

തനിക്ക് രോഗം പിടിപെടുന്നത് വരെ വൈറസ് ഗുരുതരമാണെന്ന് ചിന്തിച്ചിരുന്നില്ലെന്ന് നഴ്‌സ്

കൊറോണാവൈറസിനെതിരെ സ്വയം പോരാടേണ്ടി വന്ന നഴ്‌സ് തന്റെ ദുരവസ്ഥ വെളിവാക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത് മെഡിക്കല്‍ രംഗത്തിന് ഞെട്ടലായി ഒരു നഴ്‌സ്. മാരകമായ വൈറസ് തന്റെ ശരീരത്തില്‍ തീര്‍ത്ത മാറ്റങ്ങളാണ് 43-കാരനായ നഴ്‌സ് ചിത്രങ്ങളിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള മൈക് ഷുല്‍ട്ട്‌സിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത അവസ്ഥയിലാണ് കൊറോണ പിടിപെട്ടത്. രോഗം പിടിപെടുന്നതിന് ഒരു മാസം മുന്‍പുള്ള ചിത്രവും, ബോസ്റ്റണ്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ചിത്രവുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. 

രോഗം പിടിപെടുന്നതിന് മുന്‍പ് 86 കിലോയാണ് മൈകിന് ഭാരം. ദിവസവും വ്യായാമം ചെയ്തിരുന്ന ഇദ്ദേഹത്തെ പക്ഷെ വൈറസ് തകര്‍ത്തുകളഞ്ഞു. ഭാരം 63 കിലോയിലേക്ക് കുറഞ്ഞു. 'ഈ അവസ്ഥ ആര്‍ക്കും വരാമെന്ന് കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ യുവാവോ, പ്രായമുള്ളവരോ ആണെന്നതോ, മറ്റ് അസുങ്ങള്‍ ഉണ്ടോ, ഇല്ലയോ എന്നൊന്നും പ്രശ്‌നമല്ല, ഇത് നിങ്ങളെ ബാധിക്കാം', മൈക് ഷുല്‍ട്ട്‌സ് ഓര്‍മ്മിപ്പിച്ചു. 

തനിക്ക് രോഗം പിടിപെടുന്നത് വരെ വൈറസ് ഗുരുതരമാണെന്ന് ചിന്തിച്ചിരുന്നില്ലെന്ന് നഴ്‌സ് വെളിപ്പെടുത്തി. ആരോഗ്യമുള്ളത് കൊണ്ട് രോഗം പിടിക്കില്ലെന്ന് കരുതി. ഇപ്പോള്‍ ശരീരം ഏറെ ദുര്‍ബലമാണ്. മൊബൈല്‍ ഫോണ്‍ പിടിക്കാന്‍ പോലും ബുദ്ധിമുട്ട്. കൈകള്‍ക്ക് വിറയലുമുണ്ട്, നഴ്‌സ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.