CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 13 Minutes 25 Seconds Ago
Breaking Now

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി

അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആസിയ .

സംസ്ഥാനത്ത് ഒരു കോവിഡ്19 മരണം കൂടി. കണ്ണൂര്‍ ധര്‍മ്മടം ചാത്തോത്ത് സ്വദേശിനി ആസിയ(62) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി.

പക്ഷാഘതത്തെ തുടര്‍ന്നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 17ാം തിയതി വരെ ആസിയ തലശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുപതാം തിയതിയാണ് ആസിയക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആസിയ .

ആസിയയുടെ ഭര്‍ത്താവ് കോവിഡ് ബാധിതനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തില്‍നിന്ന് ആസിയയിലേക്ക് രോഗം പകര്‍ന്നതാകാം എന്നാണ് കരുതുന്നത്. ലക്ഷണങ്ങള്‍ ആദ്യം പ്രകടമായത് ആസിയയിലായിരുന്നു. ആസിയയ്ക്ക് രോഗം സ്ഥിരീകരിച്ച് മൂന്നാമത്തെ ദിവസമാണ് ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രണ്ടുമക്കള്‍ക്കും ഒരു കൊച്ചുമകനും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഉള്‍പ്പെടെ ആസിയയുടെ കുടുംബത്തില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആസിയയുടെ ഭര്‍ത്താവ് മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളാണ്. ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.