CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 43 Minutes 25 Seconds Ago
Breaking Now

ബ്രോംലിയില്‍ വിസിറ്റിംഗ് വിസയിലെത്തിയ റിട്ട. അധ്യാപിക വിടവാങ്ങി ; മെനഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത് എറണാകുളം സ്വദേശി ത്രേസ്യാമ്മ വിന്‍സണ്‍

35 ദിവസമായി ഐസിയു വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

ഷോര്‍ട്ട്‌ലാന്‍ഡ് ബ്രോംലിയില്‍ വിസിറ്റിംഗ് വിസയിലെത്തിയ റിട്ടയേര്‍ഡ് അധ്യാപിക മെനഞ്ചൈറ്റിസ് ബാധിച്ചു മരിച്ചു. എറണാകുളം കലൂര്‍ പൊയ്കയില്‍ മഠത്തിപ്പറമ്പില്‍ ഊക്കന്‍ വീട്ടില്‍ പരേതനായ എംസി വിന്‍സണിന്റെ ഭാര്യയാണ് .71 വയസായിരുന്ു. ബ്രോംലിയില്‍ താമസിക്കുന്ന മകള്‍ ജൂലി ജേക്കബന് അരികിലേക്ക് എത്തിയതായിരുന്നു ഇവര്‍. കഴിഞ്ഞ നവംബര്‍ 13 മുതല്‍ ഇവിടെയാണ് താമസം.

ടിബി മെനഞ്ചൈറ്റിസ് ബാധിച്ച് 35 ദിവസമായി ഐസിയു വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 2.45നായിരുന്നു മരണം. കടുത്ത പനിയുണ്ടായിരുന്നു. തലച്ചോറില്‍ ഇന്‍ഫക്ഷനും. കൊറോണയെന്ന് സംശയിച്ചെങ്കിലും പരിശോധനാ ഫലം നെഗറ്റീവാണ്.

കടമക്കുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട പ്രിന്‍സിപ്പല്‍ കൂടിയായ ത്രേസ്യാമ്മ ടീച്ചര്‍ അടുത്ത കാലത്ത് ഭര്‍ത്താവ് എം സി വിന്‍സണിന്റെ മരണ ശേഷമാണ് യുകെയിലേക്കെത്തിയത്. രണ്ടു പെണ്‍ മക്കളാണഉള്ളത്. ലിന്‍ഡ ജേക്കബ്, ജൂലി വിനോ.

ലിന്‍ഡ ജേക്കബ് നാട്ടിലാണ്. ജൂലിയും ഭര്‍ത്താവ് വിനോ ജോസും ഐടി ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. സംസ്‌കാരം ഉള്‍പ്പെടെ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ത്രേസ്യാമ്മയുടെ വിസ കാലാവധി കഴിഞ്ഞിരുന്നെങ്കിലും കൊറോണ പശ്ചാത്തലത്തില്‍ നീട്ടുകയായിരുന്നു.ബ്രോംലി മലയാളി അസോസിയേഷന്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഫാ ടോമി എടാട്ടിന്റെ കാര്‍മികത്വത്തില്‍ ഇന്ന് രാവിലെ ഓണ്‍ലൈനില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.