CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 21 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക് ; 55 പേരും കേരളത്തിന് പുറത്തുനിന്ന് വന്നവര്‍

കോവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന സുലേഖയുടെ മരണത്തോടെ കേരളത്തിലെ കോവിഡ് മരണം പത്തായി.

സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. കാസര്‍ഗോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറണാകുളം മൂന്ന്, ആല്പ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫാണ്.

കോവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന സുലേഖയുടെ മരണത്തോടെ കേരളത്തിലെ കോവിഡ് മരണം പത്തായി. 18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പരിശോധനാഫലം നെഗറ്റീവ് ആയത്: മലപ്പുറം7, തിരുവന്തപുരം3, കോട്ടയം3, പത്തനംതിട്ട1, പാലക്കാട്1, കോഴിക്കോട്1,വയനാട്1,കണ്ണൂര്‍1.

ഇന്ന് ഒമ്പത് കേരളീയരാണ് വിദേശത്ത് കോവിഡ്19 മൂലം മരിച്ചത്. ഇതുവരെ 210 പേരാണ് വിദേശത്ത് മരിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും കേരളീയര്‍ മരണമടയുന്നു. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കാണാന്‍ പറ്റാത്ത അവസ്ഥയാണ്. അക്ഷരാര്‍ഥത്തില്‍ ദുരിതകാലമാണ് നാം പിന്നിടുന്നതെന്നും പ്രിയസഹോദരങ്ങളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.