CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 19 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.

ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 66,97,534 ആയി. ഇന്നലെ മാത്രം 5000 ലേറെ പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലില്‍ 1337 പേരും അമേരിക്കയില്‍ 1029 പേരും മെക്‌സിക്കോയില്‍ 1092 പേരും കോവിഡ് ബാധിച്ച് മരിച്ചു. ലോകത്ത് ആകെ മരണസംഖ്യ 3,93,117 ആയി.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയില്‍ ഇതുവരെ 2,26,713 രോഗികളാണുള്ളത്. മരണം 6363 ആയി. ഇന്ത്യയില്‍ 8944 പേരാണ് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളത്.

ഇന്ത്യയ്ക്ക് മുന്നിലുള്ള അമേരിക്കയില്‍ 17,083 പേരാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇന്ത്യയ്ക്ക് പിന്നില്‍ മൂന്നാമത് ബ്രസീലാണ്. 8318 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 19,24,051 ആയി. മരിച്ചവര്‍ 1,10,173 ആണ്. രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 6,15,870 ആയി. മരണം 34,039. റഷ്യയില്‍ രോഗികള്‍4,41,108. മരണം 5384 ആയി

 




കൂടുതല്‍വാര്‍ത്തകള്‍.