CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 52 Minutes 42 Seconds Ago
Breaking Now

പൊതുവിദ്യാഭ്യാസ തുടര്‍ സംരക്ഷണ ക്യാമ്പയിന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക് ആശ്വാസമേകാന്‍ സമീക്ഷ യു കെ.

കോവിഡ് 19 ലോകമെമ്പാടും വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധി ആണ് ഉണ്ടാക്കിയിട്ടുള്ളത് . വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി എന്ന് തുറക്കും എന്നോ പഠനം എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നോ അറിയാതെ കുട്ടികള്‍ വിഷമിച്ചിരിക്കുകയാണ് .ഈ സാഹചര്യത്തിലാണ്  ഇന്ത്യക്കു വീണ്ടും മാതൃകയായി ഓണ്‍ലൈന്‍ /  ദൃശ്യ മാധ്യമങ്ങളിലൂടെ പഠനം പ്രക്രിയ താത്കാലികമായി പുനരാംഭിക്കാനുള്ള സാധ്യതകള്‍ ഉപയോഗിക്കാന്‍  കേരളസര്‍ക്കാര്‍ തീരുമാനിക്കുന്നത് .

കേരള പുരോഗതിയുടെ നെടും തൂണായ പൊതുവിദ്യാഭ്യാസ മേഖല തകരാതിരിക്കേണ്ടത് എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന അവകാശം നിലനില്‍ക്കുന്നതിനു അത്യന്താപേക്ഷിതമാണ് . ഓണ്‍ലൈന്‍  പഠനരീതി എല്ലാവരിലേക്കും എത്തിച്ചേരണം എന്നും മതിയായ സൗകര്യങ്ങളുടെ അഭാവം കാരണം ആരും പിന്തള്ളപ്പെട്ടുപോകരുതു എന്ന നിര്‍ബന്ധം ഉള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സൗകര്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തി. ഇതില്‍ കേരളത്തില്‍ ആകെയുള്ള നാല്‍പതു ലക്ഷത്തില്‍ ഏതാണ്ട് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍  / സ്മാര്‍ട്ട് ഫോണ്‍ സൗകര്യം ഇല്ലെന്നു മനസ്സിലാക്കുകയുണ്ടായി.ആ വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി അവര്‍ക്കു മതിയായ സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതിനു സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട് .

മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകതീര്‍ത്തിട്ടുള്ള പൊരുതുന്ന യുവജനങ്ങളുടെ പ്രസ്ഥാനമായ DYFI ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു TV Challenge ആയി മുന്നോട്ടു വന്നത് .  സമീക്ഷ യുകെ യും ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ് .

പഠിക്കാനുള്ള അവകാശം എല്ലാവര്ക്കും നേടിയെടുക്കാനായി ഉജ്വലമായ സമരങ്ങള്‍ നടത്തിയ  മഹത്തായ ഇടതുപക്ഷ നവോദ്ധാന  പാരമ്പര്യം ഉള്ള നാടാണ് നമ്മുടെ കേരളം . ആ മണ്ണില്‍ ഇനി ഒരു വിദ്യാര്ഥിയുടെയും കണ്ണുനീര്‍ വീഴരുത് എന്ന് ഉറപ്പാക്കേണ്ട കടമ നമ്മള്‍ ഓരോരുത്തര്‍ക്കും ഉണ്ട്.  നമ്മള്‍ ഒരുനേരത്തെ ഭക്ഷണത്തിനു ചിലവാക്കുന്ന തുക  ഒരു പാവപെട്ട കുട്ടിയുടെ ഭാവിയ്ക്കു വേണ്ടി മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍  അതിനേക്കാള്‍ വലിയ ഒരു പുണ്യം  ഉണ്ടോ ?

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഒരു കൈത്താങ്ങായി  പിന്തള്ളപ്പെട്ടു പോകുന്ന  വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായുള്ള ഈ സദുദ്യമത്തില്‍ പങ്കാളിയാവാന്‍  സമീക്ഷ യുകെ നിങ്ങളെ വിനയപൂര്‍വം ക്ഷണിക്കുന്നു . നിങ്ങളാല്‍ കഴിയുന്ന ചെറുതെങ്കിലും മഹത്തരമായ സംഭാവന സമീക്ഷ യുകെ യുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു സമീക്ഷ യു കെ നടത്തുന്ന 'പൊതു വിദ്യാഭ്യാസ തുടര്‍ സംരക്ഷണ'കാമ്പയിനില്‍ അണിചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

*A/C Name: SAMEEKSHA UK,

Sort Code : 30 98 97

A/C Number: 78183568

Bank Name: LLOYDS

സംഭാവനകള്‍ അയക്കുന്നവര്‍ Ref:TV  എന്നുകൂടി ചേര്‍ക്കുക*

 

വിദ്യാര്‍ത്ഥികള്‍ക്ക് TV സംഭാവന താല്പര്യം പ്രകടിപ്പിച്ചു ചിലരെല്ലാം സമീക്ഷ നേത്രത്വവുമായി ബന്ധപ്പെടുന്നുണ്ട് . സമീക്ഷ ബ്രാഞ്ചുകളുമായി ബന്ധപ്പെടാന്‍ കഴിയാത്തവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 07828659608

വാര്‍ത്ത; ബിജു ഗോപിനാഥ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.