CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 7 Minutes 33 Seconds Ago
Breaking Now

മലപ്പുറം എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് ഇരുപതിനായിരത്തിലേറെ പേര്‍

ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒപിയില്‍ എത്തിയ രോഗികളും ബന്ധുക്കളും അടക്കം 10000 പേരും ഐപിയിലുള്ളത് 160 പേരുമാണ്

മലപ്പുറം എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടേയും കൂടി സമ്പര്‍ക്കപ്പട്ടികയിലുള്ളത് 20000 ത്തിലധികം പേര്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.

ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒപിയില്‍ എത്തിയ രോഗികളും ബന്ധുക്കളും അടക്കം 10000 പേരും ഐപിയിലുള്ളത് 160 പേരുമാണ്.രണ്ടാമത്തെ ഡോക്ടറായ ഫിസീഷ്യന്‍ ഒപിയിലും ഐപിയിലുമായി ബന്ധപ്പെട്ടത് 5500 പേരുമായാണ്. ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്. ജൂണ്‍ അഞ്ചിന് ശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതില്‍ കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാത ശിശുക്കള്‍ വരെയുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പട്ടിക പരിശോധിച്ച് എല്ലാവരേയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ ആയിരം പേരെ രണ്ടു ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.